മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വൈകിട്ട് 6.30 മുതൽ 10 ഷട്ടറുകളിലൂടെ ആകെ 8017.40 ഘനയടി ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചതും ശക്തമായി തുടരുന്ന നീരൊഴുക്കുമാണ് ജലനിരപ്പ് ഉയരാൻ കാരണം.1867 ഘനഅടി ജലമാണ് തമിഴ്‌നാട് കൊണ്ട് പോകുന്നത്.ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു..