HONESTY NEWS ADS

സംസ്ഥാനത്ത് നാലു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം 15 ആയി

സംസ്ഥാനത്ത് നാലുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. നാലുപേരും തിരുവനന്തപുരം ജില്ലയിലുള്ളവരാണ്.



 കഴിഞ്ഞ ദിവസം യു.കെയിൽനിന്നെത്തി ഒമിക്രോൺ സ്ഥിരീകരിച്ച 17 കാരന്റെ മാതാവ്, മുത്തശ്ശി എന്നിവർക്കും യു.കെയിൽ നിന്നെത്തിയ യുവതിക്കും നെജീരിയയിൽ നിന്നെത്തിയ യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. യു.കെയിൽ നിന്നെത്തിയ യുവതി വിമാനത്തിലെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നു. ഇവർ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു . തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. നൈജീരിയയിൽ നിന്നെത്തിയ യുവാവിന് വിമാനത്താവളത്തിലെ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇയാൾ പ്രത്യേക വാർഡിൽ ചികിത്സയിലായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഒമിക്രോണാണെന്ന് കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്തെ ഒമിക്രോൺ രോഗികളുടെ എണ്ണം 15 ആയതായി ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. ഇതിൽ കൂടുതൽ പേരും യു.കെയിൽ നിന്നെത്തിയവരാണ്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS