സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില രേഖപ്പെടുത്തുന്നത്. എന്നാൽ അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്,ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
28-Dec-2021 10.00AM
കേരളത്തിൽ ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ
സ്വർണ നിരക്കിൽ ഇടിവ് രേഖപ്പെടുത്തി
കേരളത്തിലെ 22 കാരറ്റ് സ്വർണവില
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ്. കഴിഞ്ഞ ദിവസങ്ങളിലെ കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണ വില തിരിച്ചെത്തിയത്. രാജ്യാന്തര വിപണിയിലെ വിലയിലും നേരിയ കുറവുണ്ടായി . അതേസമയം ഈ മാസം ഇതുവരെ പവന് 600 രൂപ വര്‍ദ്ധിച്ചു
ഗ്രാമിന് 10 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 4535 രൂപയായി.ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 36280 രൂപയായി.
1 ഗ്രാമിന് 4535.00 രൂപ
8 ഗ്രാമിന് 36280.00 രൂപ
ഇന്നലെ പവന് 80 രൂപ ഉയര്‍ന്ന് പവന് 36,360 രൂപയായി വില ഉയര്‍ന്നിരുന്നു.
പണപ്പെരുപ്പം കുറയ്ക്കാനുള്ള യുഎസ് ഫെഡ് നടപടികൾ ആണ് പെട്ടെന്ന് രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില കുറയാൻ കാരണമായത്. ഒമിക്രോൺ ആശങ്കയും , പണപ്പെരുപ്പവും സ്വര്‍ണത്തിന് കാര്യമായ മങ്ങലേൽക്കാൻ ഇടയില്ലെന്ന സൂചനകൾ നൽകുന്നുണ്ട്.
Read Also: ഇടുക്കിയിൽ 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പട്ടികജാതി വികസന ഓഫിസിലെ സീനിയർ ക്ലർക്ക് പിടിയിൽ.
കേരളത്തിലെ ഇന്നത്തെ വെള്ളി നിരക്ക്
ഒരു കിലോ വെള്ളിക്ക് ഇന്ന് കൂടിയത് 300 രൂപ
1 ഗ്രാമിന് 66.30 രൂപ
1 കിലോ 66300.00 രൂപ
ഇന്നലെ ഒരു കിലോ വെള്ളിക്ക് 66000 രൂപ ആയിരുന്നു വില.

