മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നു;വീണ്ടും 5 ഷട്ടറുകൾ ഉയർത്തി തമിഴ്നാട്.

 




മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്  ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വൈകിട്ട് 3.30 മുതൽ 5   ഷട്ടറുകൾ ഉയർത്തി 2099.95 ഘനയടി വെള്ളം  പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചതും  ശക്തമായി തുടരുന്ന  നീരൊഴുക്കുമാണ്  ജലനിരപ്പ് ഉയരാൻ കാരണം.1200 ഘനഅടി ജലമാണ് തമിഴ്‌നാട് കൊണ്ട് പോകുന്നത്.ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS