ഇന്ന് രാവിലെയായാണ് തൊടുപുഴ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഇരുന്ന പ്രതി തൊടുപുഴ കോലാനി സ്വദേശി ഷാഫി പുഴയിൽ ചാടിയത്.അടിപിടി കേസിൽ പൊലീസ് പിടികൂടിയ പ്രതിയെ മെഡിക്കൽ പരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ചിരുന്നു.തുടർന്ന് ഇയാൾ സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടി അടുത്തുള്ള പുഴയിൽ ചാടുകയായിരുന്നു എന്ന് പോലീസ് പറയുന്നു .സംഭവം നടന്നതിന് പിന്നാലെ പൊലീസും അഗ്നിശമനസേനയും തൊടുപുഴയാറിൽ തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കോതമംഗലത്ത് നിന്നെത്തിയ സ്കൂബ ഡൈവിങ് സംഘമാണ് തിരച്ചിൽ നടത്തി മൃതദേഹം കണ്ടെടുത്തത്