പൈനാവ് 56 കോളനിക്ക് സമീപം ചെക്ക്ഡാം ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മന്ത്രി റോഷി അഗസ്റ്റിൻ റോഡ് നിർമ്മാണത്തിനായി തുക പ്രഖ്യാപിച്ചത്. പ്രഖ്യാപനം നടത്തി പോയതല്ലാതെ പിന്നീട് ഇതു വഴി ഇദ്ദേഹം ഏറുകണ്ണിട്ടു പോലും നോക്കിയട്ടില്ല.
മാർച്ച് 13 ന് നടക്കുന്ന ബജറ്റിൽ തുക വകയിരുത്തുമെന്നായിരുന്നു ഇദ്ദേഹം പ്രഖ്യാപിച്ചത്.എന്നാൽ വർഷങ്ങൾ പലതു കാത്തിരുന്നിട്ടും റോഡു നിർമ്മാണം എങ്ങുമെത്താതായതോടെ നാട്ടുകാർ അറ്റകുറ്റ പണികൾക്കായി രംഗത്തിറങ്ങി.
ചൈതന്യ അക്ഷയ ശ്രീ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ആണ് അറ്റകുറ്റ പണികൾ നടത്തിയത്. ജില്ലാ ആസ്ഥാനമായ പൈനാവിനെ പെരുങ്കാലയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡ് കൂടിയാണിത്. മന്ത്രി റോഷി അഗസ്റ്റിൻ തന്നെ വിഷയത്തിൽ ഇടപെടണമെന്ന് ഓർമ്മപെടുത്തുകയാണ് നാട്ടുകാർ.
Read Also:

