Web Desk
27-Dec-2021 / 12.10PM
സ്വീഡനിൽ ഡോക്ടറായി സേവനം ചെയ്യുന്ന തമിഴ്നാട് സ്വദേശിയായ യുവാവിനെയാണ് രാജാക്കാട് നിന്നും ഇടുക്കി ജില്ലയിലെ ആരോഗ്യവിഭാഗം കഴിഞ്ഞദിവസം പിടികൂടിയത്. തമിഴ്നാട് സ്വദേശിയായ ഡോക്ടർ കഴിഞ്ഞ ആഴ്ചയാണ് ആണ് നാട്ടിലെത്തിയത്. രാജാക്കാട് ഉള്ള ഇയാളുടെ സ്ഥലത്ത് ഇയാൾ എത്തിയപ്പോൾ ആണ് ഇടുക്കി ജില്ലയിലെ ആരോഗ്യ വിഭാഗത്തിന് വിവരം ലഭിച്ചത്. ക്വോറന്റെയിനിൽ കഴിയാതെ ഡോക്ടർ കാറുമായി രാജാക്കാട് എത്തുകയായിരുന്നു. ഇയാൾക്ക് ഒമിക്രോൺ ഉണ്ടോ എന്നതിനായി സാംപിളുകൾ ആശുപത്രിയിൽ നിന്നും ശേഖരിച്ചിരുന്നു. ഇപ്പോൾ ഇടുക്കി മെഡിക്കൽ കോളേജിൽ ഇയാളെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
Read Also:

