അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസിന് ജന്മനാടിന്റെ അന്ത്യാഞ്ജലി.
മൃതദേഹം ഇടുക്കി ഡിസിസിയിൽ നിന്ന് വിലാപയാത്രയായി തൊടുപുഴയിലേക്ക് കൊണ്ടുപോകുന്നു . തൊടുപുഴ രാജീവ് ഭവനിലെ പൊതുദർശനത്തിന് ശേഷം കൊച്ചിയിലേക്ക് കൊണ്ടുപോകും. എറണാകുളം ഡിസിസി ഓഫീസിലും ടൗൺഹാളിലും പൊതുദർശനമുണ്ടാകും. ഉപ്പുതോട്ടെ വീട്ടിലും ഇടുക്കി ഡിസിസി ഓഫീസിലും പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു.ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലും, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടും വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. വൈകുന്നേരം അഞ്ചരക്ക് രവിപുരം ശ്മശാനത്തിലാണ് സംസ്കാരം. മതപരമായ ചടങ്ങുകൾ ഒഴിവാക്കി ആകും ചടങ്ങുകൾ നടക്കുക.
അര്‍ബുദ ചികിത്സയ്ക്കിടെ വെല്ലൂരിലെ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. കെപിസിസി വര്‍ക്കിങ് പ്രസിഡന്റാണ്. മുന്‍പ് തൊടുപുഴയില്‍നിന്ന് രണ്ട് തവണ എംഎല്‍എ ആയിട്ടുള്ള അദ്ദേഹം ഇടുക്കി എം.പിയും ആയിരുന്നു

