നെടുങ്കണ്ടത്തിനു സമീപം തൂക്കുപാലത്താണ് ആക്രമണം നടന്നത്.തൂക്കുപാലം ബീവറേജസ് കോർപ്പറേഷനു സമീപത്ത് മദ്യലഹരിയിലായിരുന്ന യുവതി ഇവിടെ മദ്യപിച്ചു കൊണ്ടു നിന്ന യുവാക്കളുമായി സംസാരിക്കുകയും തുടർന്ന് യുവാക്കൾ യുവതിക്ക് വീണ്ടും മദ്യം നൽകുകയുമായിരുന്നു.
ഇതിനിടെ മദ്യലഹരി സംഘത്തിലുണ്ടായിരുന്ന യുവാവുമായി യുവതി വാക്കേറ്റത്തിൽ ഏർപ്പെട്ടു. തുടർന്ന് ഉണ്ടായ ഏറ്റുമുട്ടലിൽ യുവതി യുവാക്കളെ ആക്രമിക്കുകയായിരുന്നു സംഭവം അറിഞ്ഞ് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവതിയെ ശാന്തമാക്കാൻ കഴിഞ്ഞില്ല.ഇതേതുടർന്ന് യുവതിയുടെ വീട്ടുകാരെ പൊലീസ് വിവരം അറിയിക്കുകയായിരുന്നു.വനിത പൊലീസും, ജനപ്രതിനിധികളും ഇടപെട്ട് യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റാൻ ശ്രെമിച്ചപ്പോയെക്കും സ്ഥലത്തെത്തിയ വിട്ടുകാർ യുവതിയെ അവിടെനിന്നും മാറ്റൊരിടത്തേയ്ക്ക് മാറ്റി.യുവതിയ്ക്ക് മദ്യം നൽകിയ യുവാവിനെ നെടുങ്കണ്ടം പൊലീസ് ചോദ്യം ചെയ്യുന്നതിനായി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.കാലിൽ പരുക്ക് പറ്റിയതിനാൽ യുവാവിനെ ചികിത്സക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി

