ജമ്മു കശ്മീരിൽ ഉണ്ടായ അപകടത്തിൽ മരിച്ച സൈനികൻ ഇടുക്കി കൊച്ചു കാമാക്ഷി വടുതലക്കുന്നേൽ സ്വദേശി അനീഷ് ജോസഫിന്റെ മൃതദേഹം നാളെ രാവിലെ 9.30 ന് നെടുമ്പാശേരിയിലെത്തും.ഇന്നലെ അർദ്ധരാത്രിയിൽ കാവൽനിൽക്കുന്ന ടെന്റിന് തീ പിടിച്ചാണ് ബി എസ് എഫ് ജവാനായിരുന്ന അനീഷ് മരിച്ചത്.അതിർത്തിയിലെ ബിഎസ്എഫ് ജവാന്മാർ ഒറ്റയ്ക്ക് കാവൽ നിൽക്കുന്ന ടെന്റിലാണ് തീപിടുത്തമുണ്ടായത്.
തണുപ്പ് മാറ്റുന്നതിനായി വച്ചിരുന്ന ഹീറ്ററിൽ നിന്നും ടെന്റിലേക്ക് തീ പകർന്ന് അപകടമുണ്ടായെന്നാണ് പ്രാഥമിക വിവരം.തീ പിടിച്ചതോടെ ടെന്റിൽ നിന്നും ചാടിയ അനീഷ് 15 അടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കേറ്റ പരുക്കാണ് മരണ കാരണം. സൈനീകന്റെ ഭാര്യ സി ആർ പി എഫ് ഉദ്യോഗസ്ഥയാണ്. രണ്ടു മക്കൾ.സംസ്കാരം പിന്നീട്
14-Dec-2021/ 6.30PM