ബെത്‍ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും സ്നേഹത്തിന്റയും ദൂതുമായി യേശുദേവൻ പിറന്നതിന്‍റെ ഓര്‍മ്മ പുതുക്കി വിശ്വാസ സമൂഹം ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു.
25 ദിവസത്തെ ത്യാഗപൂര്‍ണമായ നോമ്പിനും പ്രാര്‍ഥനകള്‍ക്കും സമാപ്തികുറിച്ചു കൊണ്ടാണ് ക്രൈസ്തവ വിശ്വാസികള്‍ തിരുപ്പിറവി ആഘോഷിക്കുന്നത്. ദേവാലയങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.പള്ളികളും വീടുകളുമെല്ലാം പുല്‍ക്കൂടുകളും, നക്ഷത്രങ്ങളും, ക്രിസ്തുമസ് ട്രീകളാലും അലംകൃതമാണ്.മഹാമാരിയുടെ നിഴലിലാണെങ്കിലും പുതിയ പ്രതീക്ഷകളോടെ വിശ്വാസികൾ തിരുപ്പിറവി ചടങ്ങുകൾ ആചരിക്കുകയായിരുന്നു. വീടുകളിലും ആരാധനാലയങ്ങളിലും പരസ്പരം ആശംസകൾ അറിയിച്ചും ഭക്ഷണം പങ്കുവെച്ചും തിരുപ്പിറവി ആഘോഷിക്കുകയാണ്.
ഇടുക്കി രൂപതയിലെ പാതിരാ കുർബാനയ്ക് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമികത്വം നൽക്കി. പ്രാർഥന ഭരിതമായ മനസ്സുകളുമായി പാതിരാകുർബാനക്ക് നൂറ് കണക്കിന് വിശ്വാസികളാണ് പള്ളിയിലെത്തിയത്. രാത്രി 12.30 നാണ് തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചത്.തിരുപ്പിറവിക്ക് ശേഷം നടന്ന പ്രദിക്ഷണത്തിൽ വിശ്വാസ സമൂഹം ഒന്നായ് പങ്കു ചേർന്നു. തുടർന്ന് തീയുഴിച്ച ശുശ്രൂഷയ്ക്ക് ശേഷം തിരുനാൾ ദിന സന്ദേശത്തിൽ ക്രിസ്തുമസ്സിന്റെ യഥാർത്ഥ സന്ദേശം മറ്റുള്ളവർക്ക് സന്തോഷം പകർന്നു കൊടുക്കുന്നതാകണമെന്ന് ഇടുക്കി രൂപത മെത്രാൻ ജോൺ നെല്ലിക്കുന്നേൽ വിശ്വാസ സമൂഹത്തെ ഓർമിപ്പിച്ചു. തിരുനാൾ തിരുകർമ്മങ്ങൾക്ക് വാഴത്തോപ്പ് കത്തീഡൽ വികാരിമാരായ ഫാ. ഫ്രാൻസീസ് ഇടവക്കണം,ഫാ. ജോസഫ് ആയില്ലുകുന്നേൽ എന്നിവർ സഹകാർമ്മികരായി പങ്കെടുത്തു. തുടർന്ന് ഇടുക്കി രൂപതാ മെത്രാൻ ക്രിസ്തുമസ് കേക്കു മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

