പിടി തോമസ് എംഎൽഎയുടെ മരണത്തോടനുബന്ധിച്ചുള്ള ദുഖാചരണത്തിനിടെ കാക്കനാട് സിവിൽ സ്റ്റേഷനിലെ ജീവനക്കാർ ക്രിസ്തുമസ് ആഘോഷം നടത്തിയത് വൻ വിവാദത്തിൽ.
Web Desk
കളക്ടറേറ്റിലെ ട്രഷറി ജീവനക്കാരാണ് വെള്ളിയാഴ്ച് ആഘോഷം സംഘടിപ്പിച്ചത്. സംഭവമറിഞ്ഞെത്തിയ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയതോടെ ആഘോഷം നിർത്തി വെച്ചു. കരോളും ഗാനമേളയും പ്രമുഖ വയലിൻ ആർട്ടിസ്റ്റിനെയും ചടങ്ങിനെത്തിച്ചായിരുന്നു ജീവനക്കാർ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നത്.
പിടി തോമസിനോടുള്ള ആദര സൂചകമായി വ്യാഴാഴ്ച കഴിഞ്ഞ് തൃക്കാക്കര മണ്ഡലത്തിൽ അവധി പ്രഖ്യാപിച്ചിരുന്നു. മണ്ഡലത്തിന്റെ പരിധിയിലുള്ള മിക്ക ഓഫീസുകളിലും സ്വമേധയാ ക്രിസ്തുമസ് ആഘോഷം വേണ്ടെന്ന് വെക്കുകയും ചെയ്തിരുന്നു. കലക്ടറേറ്റ് സ്റ്റാഫ് കൗൺസിലിന്റെ ക്രിസ്തുമസ് ആഘോഷം അടുത്ത ആഴ്ചയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.ഇതിനിടെ ആഘോഷം നടക്കുന്നതറിഞ്ഞെത്തിയ മണ്ഡലം നേതാക്കൾ പ്രതിഷേധം അറിയിക്കുകയായിരുന്നു. പ്രതിഷേധം അറിയച്ചതോടെ പരിപാടി നിർത്തിവെക്കുകയായിരുന്നു . എന്നാൽ പിടി തോമസ് മരിച്ച വ്യാഴാഴ്ചയായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നതെന്നും പിടിയുടെ മരണം മൂലം വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നെന്നുമാണ് ജീവനക്കാർ പറയുന്നത്.
Read Aslo:

