സർവെ നമ്പർ തിരുത്തി നൽകാൻ നാല് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായത്.
Web Desk/28-Dec-2021 /11.30AM
ദേവികുളം തഹസിൽദാർ ആർ രാധാകൃഷ്ണൻ , മൂന്നാർ സ്പെഷ്യൽ തഹസിൽദാർ പി.പി.ജോയ് , ദേവികുളം താലൂക്ക് സർവെയർ ഉദയകുമാർ എന്നിവരെയാണ് സ്ഥലം മാറ്റിയത് . മൂന്നാർ ആനവിരട്ടി വില്ലേജിലെ തമിഴ്നാട് സ്വദേശിയുടെ വ്യാജപട്ടയം നിയമവിധേയമാക്കാൻ കൈക്കൂലി വാങ്ങി ഇവർ ഇടപെട്ടെന്നാണ് ആരോപണം . വിഷയം ശ്രദ്ധയിൽപ്പെട്ട റവന്യൂമന്ത്രി കെ.രാജൻ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാൻ ഉത്തരവിട്ടു . ഭൂമി ഇടപാട് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താൻ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറെയും ചുമതലപ്പെടുത്തുകയും, റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് ഉദ്യോഗസ്ഥർക്കെതിരായ തുടർ നടപടിയെടുക്കുകയും ചെയ്യും.
Read Also:
ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ(28th December 2021) കൂടിയും കുറഞ്ഞും സ്വര്‍ണ വില; ഇന്ന് വില കുറഞ്ഞു

