HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

കൊവിഡ് വ്യാപനം; ഡല്‍ഹി കടുത്ത നിയന്ത്രണത്തിലേക്ക്, സ്‌കൂളുകളും കോളേജുകളും അടച്ചിടും.സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജോലിക്കാർ മാത്രം

 കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ  തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.

Web Desk / 28-Dec-2021/04.15PM

ലെവല്‍ വണ്‍ നിയന്ത്രണങ്ങളാണ് ഡല്‍ഹിയിലേര്‍പ്പെടുത്തുന്നത്. അവശ്യ സര്‍വീസുകളൊഴികെയുളള എല്ലാ സേവനങ്ങളേയും നിയന്ത്രിക്കുന്നു. സ്‌കൂളുകളും കോളേജുകളും അടച്ചിടും. ഇടവിട്ട ദിവസങ്ങളില്‍ മാത്രമെ കടകള്‍ തുറക്കുകയൊളളു. സ്വിമ്മിങ് പൂള്‍, ജിം, തീയേറ്റര്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ പൂർണ്ണമായും അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളില്‍ പകുതി ജോലിക്കാര്‍ മാത്രമെ ജോലിക്ക് ഹാജരാകാൻഅനുവദിക്കാവൂ. ഹോട്ടലുകളില്‍ 50പേര്‍ക്കും മെട്രോ റെയിലില്‍ 50 ശതമാനം യാത്രക്കാര്‍ക്കുമാണ് പ്രവേശനം. വിവാഹ ചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും 20 പേര്‍ക്ക് പങ്കെടുക്കാം.


    ഡല്‍ഹിയില്‍ 0.5 ശതമാനം പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ കൊവിഡ് കേസുകള്‍ വളരെ പെട്ടന്നാണ് വര്‍ധിച്ചത്. ഒമിക്രോണ്‍ ഭീതിയില്‍ ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ കര്‍ഫ്യൂ നിലവില്‍ വന്നിട്ടുണ്ട്. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. പുതുവല്‍സര ആഘോഷങ്ങള്‍ ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ നടക്കാനിരിക്കെയാണ് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത്. പുതിയ കൊവിഡ് വകഭേദം ഒമിക്രോണ്‍ മൂലമുള്ള രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഡല്‍ഹി സര്‍ക്കാര്‍ ക്രിസ്മസിനും ന്യൂ ഇയറിനും കൂട്ടം കൂടുന്നത് നിരോധിച്ചിരുന്നു. 

Read Also: 

          ഇടുക്കിയിൽ 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പട്ടികജാതി വികസന ഓഫിസിലെ സീനിയർ ക്ലർക്ക് പിടിയിൽ.






Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA