HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കി ചെറുതോണി അണക്കെട്ടുകൾ ക്രിസ്തുമസ് പുതുവത്സര ദിനങ്ങൾ പ്രമാണിച്ച് സന്ദർശകർക്കായി തുറന്നു

 ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് 2021 ഡിസംബർ 23  മുതല്‍  2022 ഫെബ്രുവരി 28  വരെ  സന്ദര്‍ശകർക്കായി തുറന്നു.

WEB TEAM 23-12-2021/05.30PM

ഇടുക്കി ചെറുതോണി അണക്കെട്ടുകൾ  ക്രിസ്തുമസ് പുതുവത്സര ദിനങ്ങൾ പ്രമാണിച്ച്  സന്ദർശകർക്കായി  തുറന്നു


 മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി എട്ട് പേരടങ്ങുന്ന സംഘത്തിന് 600 രൂപാ നിരക്കില്‍ ബഗ്ഗി കാര്‍ സൗകര്യവും ലഭ്യമാണ്. രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് സന്ദര്‍ശന സമയം.ഇടുക്കി - ചെറുതോണി അണക്കെട്ടുകള്‍ ജലാശയത്തിലൂടെ സഞ്ചരിച്ച് കാണുന്നതിനും കാനനഭംഗി ആസ്വദിക്കുന്നതിനുമായി   ഇടുക്കി റിസര്‍വയറില്‍ ബോട്ടിംഗ് സൗകര്യവും സന്ദര്‍ശകര്‍ക്ക് അനുവദിച്ചിട്ടുണ്ട്.18 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാന്‍ സൗകര്യമുള്ള ബോട്ടാണ് ഇടുക്കി വൈല്‍ഡ് ലൈഫ് ഒരുക്കിയിട്ടുള്ളത്.  വനവികസന ഏജന്‍സി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.  ഹില്‍വ്യൂ പാര്‍ക്കും കാല്‍വരിമൗണ്ട് മലനിരകളും ജലാശയവും ഇതിനോടു ചേര്‍ന്നുള്ള വനപ്രദേശങ്ങളും സഞ്ചാരികളെ ഏറെആകർഷിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നതിന് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Read Also:

 ആലുവയില്‍ നിന്നും കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പെരിയാറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA