WEB DESK 23-12-2021/ 06.15PM
കാസർകോട് പാണത്തൂരിൽ ലോറി മറിഞ്ഞ് നാലു പേർ മരിച്ചു. മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ലോറിയിലെ തടിയുടെ മുകളിൽ ഇരിക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ആറുപേരാണ് ലോറിയിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ടോ എന്നറിയാൻ തടി നീക്കിക്കൊണ്ടിരിക്കുകയാണ്. അസിസ്റ്റന്റ് കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Read Also:
ഇടുക്കി ചെറുതോണി അണക്കെട്ടുകൾ ക്രിസ്തുമസ് പുതുവത്സര ദിനങ്ങൾ പ്രമാണിച്ച് സന്ദർശകർക്കായി തുറന്നു
Read Also:
ആലുവയില്‍ നിന്നും കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പെരിയാറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തി
Read Also:

