HONESTY NEWS ADS

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും രാത്രികാല പോസ്റ്റുമോര്‍ട്ടത്തിനുള്ള നടപടികൾ സ്വീകരിക്കണം; ഉത്തരവ് ഇറക്കി ഹൈക്കോടതി

 സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ രാത്രികാല പോസ്റ്റ്മോര്‍ട്ടത്തിനു സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇതിനുള്ള അടിസ്ഥാന സൗകര്യവും മനുഷ്യശേഷിയും സംസ്ഥാനത്തെ  മെഡിക്കൽ കോളജുകളില്‍ ഒരുക്കണമെന്നാണ് ഉത്തരവ്.മുൻപ് ഉത്തരവിറക്കിയിട്ടും വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല എന്നും കോടതി വ്യക്തമാക്കി. 


എല്ലാ മെഡിക്കല്‍ കോളജുകളിലും രാത്രിയിലും പോസ്റ്റുമോര്‍ട്ടത്തിനുള്ള സാധ്യത പരിശോധിച്ചു നടപ്പാക്കണമെന്നും, ഇതിനെതിരെ ഫോറന്‍സിക് സര്‍ജന്‍മാര്‍ മുന്നോട്ടു വച്ച കാരണങ്ങള്‍ സ്വീകാര്യമല്ല എന്നും,ആശുപത്രികളിൽ സൗകര്യമില്ല എന്നു പറഞ്ഞ് പോസ്റ്റ്മോര്‍ട്ടം വൈകിക്കാനാകില്ലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികണ്ണന്റെ ഉത്തരവിൽ പറയുന്നു.രാത്രികാല പോസ്റ്റ്മോർട്ടം നടത്താൻ 2015 ഒക്ടോബർ 26ന് സർക്കാർ അനുമതി നൽകിയിയെങ്കിലും നടപ്പാക്കാത്തതു  ചൂണ്ടിക്കാട്ടി കേരള മെഡിക്കൽ ലീഗോ സൊസൈറ്റി നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.





Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS