മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നാവശ്യപ്പെട്ടുകൊണ്ട് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് നടത്തുന്ന ഉപവാസ സമരം ചെറുതോണിയിൽ ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു

 

റിപ്പോർട്ടർ:റ്റിൻസ് ജെയിംസ് 

മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന്റെ അലംഭാവം വെടിയുക, തമിഴ്നാടുമായുള്ള ഒത്തുകളി അവസാനിപ്പിക്കുക,കേരളത്തിന് സുരക്ഷ, തമിഴ്നാടിന് ജലം' എന്ന ആവശ്യം മുൻനിർത്തി കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് സുരക്ഷ ഭീഷണി ഉയർത്തുന്ന മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്ത് പുതിയ ഡാം നിർമ്മിക്കുക  എന്നീ  ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്  ഇടുക്കി എം പി  ഡീൻ കുര്യാക്കോസ് നടത്തുന്ന ഉപവാസ സമരം ചെറുതോണിയിൽ ആരംഭിച്ചു. രാവിലെ പത്തുമണിക്കാരംഭിച്ച 24 മണിക്കൂർ ഉപവാസ സമരം നാളെ രാവിലെ പത്തുമണിക്ക് സമാപിക്കും.

പരിപാടികളുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവ്വഹിച്ചു.സമാപനസമ്മേളന ഉദ്ഘാടനം തൊടുപുഴ എംഎൽഎ ശ്രീ.പി.ജെ.ജോസഫ് നിർവഹിക്കും .


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS