ഇന്ത്യയിൽ വീണ്ടും ഒമിക്രോൺ സ്ഥിരീകരിച്ചു; ഗുജറാത്തിൽ 72കാരന് വൈറസ് സ്ഥിരീകരിച്ചു
സിംബാബ്‌വെയിൽനിന്നു ഗുജറാത്തിലെ ജാംനഗറിൽ തിരിച്ചെത്തിയ 72 കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം മൂന്നായി...കർണാടകയിലെ ബെംഗളൂരുവിൽ ഒരു ദക്ഷിണാഫ്രിക്കൻ പൗരനും അനസ്തെറ്റിസ്റ്റായ ഡോക്ടർക്കും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു ഇതിൽ 66കാരനായ ദക്ഷിണാഫ്രിക്കൻ പൗരൻ നവംബർ 27നു രാജ്യം വിട്ടിരുന്നു