തന്നെ പുറത്താക്കുക എന്നത് ചിലരുടെ മാത്രം ആഗ്രഹമാണെന്നും, പാർട്ടി പുറത്താക്കിയാലും താൻ കൊണ്ടുനടക്കുന്ന പ്രവർത്തനനവും ചിന്തയും ഇല്ലാതാക്കാൻ പറ്റില്ലായെന്നും ദേവികുളം മുൻ എം എൽ എ എസ് രാജേന്ദ്രൻ.

 


സിപിഎമ്മിൽ നിന്ന് പുറത്താക്കിയാലും മറ്റൊരു  രാഷ്ട്രീയപാർട്ടിയിലേക്ക് പോകില്ലെന്ന്  ദേവികുളം  മുൻ എം.എൽ.എ എസ്.രാജേന്ദ്രൻ. പാർട്ടി സമ്മേളനങ്ങളിൽ തനിക്കെതിരെ പരസ്യമായി വിമർശനം നടത്തിയത് ശരിയായില്ലെന്നും രാജേന്ദ്രൻ പറഞ്ഞു. ഞാൻ പാർട്ടി വിടുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും  അത് ചിലരുടെ ആഗ്രഹം മാത്രമാണെന്നും  അതിന് അവർ നടത്തുന്ന പ്രചാരണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി . ഇനി പാർട്ടി പുറത്താക്കിയാലും 40 വർഷമായി ഞാൻ കൊണ്ടുനടക്കുന്ന എന്റെ പ്രവർത്തനവും ചിന്തയും ഇല്ലാതാക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.



Tags

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. ഹോ എന്തൊരു മാന്യൻ....
    ഈ സമ്മേളന കാലയളവിൽ ജില്ലാ കമ്മിറ്റി അംഗമെന്ന നിലയിൽ ഒരു സമ്മേളനത്തിൽ പോലും പങ്കെടുക്കാതെ മാറി നിന്നിട്ട് ഈ മാതിരി വർത്തമാനം പറയാൻ എന്ത് യോഗ്യതയാണുള്ളത്?

    ReplyDelete

 HONESTY NEWS ADS