HONESTY NEWS ADS

മുല്ലപ്പെരിയാർ വിഷയത്തിൽ തനിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

 മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ 2014ലെ സുപ്രീംകോടതി വിധിക്ക് ശേഷം ഇവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്നും സുപ്രീംകോടതിയുടെ വിധി എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. 

20-Dec-2021 / 03.30PM


 സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതിയോട് സംസ്ഥാനം പലതവണ യോഗം ചേരാന്‍  ആവശ്യപ്പെട്ടെങ്കിലും യോഗം ചേര്‍ന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അറിയിക്കേണ്ടതെല്ലാം സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ മെമ്പര്‍, മേല്‍നോട്ട സമിതിയുടെ ചെയര്‍മാന്‍, തമിഴ്‌നാട് ചീഫ് സെക്രട്ടറി, കേന്ദ്ര ഗവണ്‍മെന്റ് എന്നിവരെ അറിയിച്ചിട്ടുണ്ടെന്നും അതിനാൽ തനിക്ക് മുല്ലപ്പെരിയാര്‍ വിഷയത്തില്‍  വീഴ്ച പറ്റിയിട്ടില്ലെന്നും  മന്ത്രി വ്യക്തമാക്കി.ഇത്തരം വിവരങ്ങള്‍ കൃത്യമായി അറിയിച്ചതിന്റെ എല്ലാ രേഖകളും അറിയിച്ച ദിവസവും സമയവും അടക്കമുള്ളവ തൻ്റെ കൈയ്യിലുണ്ടെന്നും  പിന്നെ വീഴ്ച്ചപറ്റിയെന്ന് സമ്മതികേണ്ട ആവശ്യമെന്താണെന്നും മന്ത്രി ചോദിച്ചു.

ഡീ കമ്മീഷൻ ചെയ്യുന്ന വിഷയത്തിൽ രാജ്യത്ത് ഇന്നേവരെ ഒരു ഡാമും കമ്മീഷൻ ചെയ്യാത്ത സാഹചര്യത്തിൽ ഒരു അന്തർദേശീയ പഠനം നടത്തുന്ന കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി 





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS