കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലിയിൽവാടക വീട്ടിൽ കഴിയുന്ന സുരേഷ് നിഷാ ദമ്പതികളുടെ കുട്ടിയാണ് ബുധനാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും നിർത്താതെയുള്ള കുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസികൾ അന്വേഷിച്ച് എത്തിയെങ്കിലും കോവിഡ് ആണെന്ന് പറഞ്ഞ് യുവതി അയൽവാസികളെ തിരിച്ചയച്ചു. സംശയം തോന്നിയ അയൽവാസികൾ ആശാവർക്കറെ വിവരമറിയിച്ചു.തുടർന്ന് ആശാവർക്കർമാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് വീടിനുള്ളിൽ പ്രസവം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടതും ശുചി മുറിയിൽ നിന്ന് കുട്ടിയുടെ ജഡം കണ്ടെത്തിയതും. നിർത്താതെ കരഞ്ഞു കൊണ്ടിരുന്ന
കുഞ്ഞിന് അനക്കം ഇല്ലാതെ ആയപ്പോൾ ബക്കറ്റിലിട്ട് മൂടിവയ്ക്കാൻ മൂത്തമകളോട് പറഞ്ഞെന്നാണ് നിഷ പോലീസിനു നൽക്കുന്ന മൊഴി.മരിച്ച കുട്ടിയെ കൂടാതെ ഇവർക്ക് അഞ്ച് കുട്ടികളുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

