കേരളത്തില്‍ കോവിഡ് മരണം കൂടുന്നു;നാല് ജില്ലകളിലെ മരണസംഖ്യയിൽ ആശങ്ക അറിയിച് കേന്ദ്രസര്‍ക്കാര്‍.

കേരളത്തില്‍ കോവിഡ് മരണം കൂടുന്നതായി കേന്ദ്രസര്‍ക്കാര്‍.തൃശൂര്‍, കോഴിക്കോട് മലപ്പുറം കൊല്ലം എന്നീ ജില്ലകളിലാണ് ആശങ്ക ഉയര്‍ത്തുന്ന തരത്തില്‍ മരണസംഖ്യ കൂടുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം.



തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍, കോട്ടയം എന്നീ ജില്ലകളിലെ പുതിയ കേസുകളാണ് ആശങ്ക ഉളവാക്കുന്നതെന്ന്   കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ആരോഗ്യ വകുപ്പിനയച്ച കത്തിൽ   പറയുന്നു.ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ നിരീക്ഷണവും  പരിശോധനയും കര്‍ശനമാക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. രോഗം സ്ഥിരീകരിക്കുന്നവര്‍ 14 ദിവസം സമ്പര്‍ക്ക വിലക്കിലാണെന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തിൽ വ്യെക്തമാകുന്നു 




  

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS