HONESTY NEWS ADS

പശ്ചിമഘട്ടം; അന്തിമ വിജ്ഞാപനം വരാത്തത് കേരളം വിശദാംശങ്ങൾ നൽകാത്തതിനാലാണെന്ന് കേന്ദ്രം


പശ്ചിമഘട്ടമേഖലയിൽ ഇഎസ്എ ഇളവുവേണ്ട മേഖലകളുടെ വിശദാംശങ്ങൾ നൽകാതെ കേരളം. 1337.24 ചതുരശ്ര കിലോ മീറ്റര്‍  പരിസ്ഥിതി ലോല പ്രദേശത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാൽ ഈ മേഖലകളുടെ വിശദമായ വിവരങ്ങൾ സംസ്ഥാനം നൽകിയിട്ടില്ല. ഇതാണ് അന്തിമ വിഞ്ജാപനം ഇറക്കാന്‍ വൈകുന്നതെന്നും കേന്ദ്രം പറയുന്നു. എം പിമാരുമായുള്ള യോഗത്തിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.



നേരത്തെ  കരടുവിജ്ഞാപനം   തയ്യാറായിരുന്നു. എന്നാൽ വിവരങ്ങൾ കേരളസർക്കാർ നൽകാത്തതിനാൽ അന്തിമവിജ്ഞാപനം തയ്യാറാക്കാനായില്ലെന്ന് നേരത്തെ കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അശ്വനികുമാർ ചൗബേ ലോക്സഭയില്‍ ഇടുക്കി എംപി ഡീന്‍ കുരിയാക്കോസിന്‍റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS