അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പിടി തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതിന് മാര്‍ഗനിര്‍ദേശവുമായി ഇടുക്കി രൂപത;മതവികാരം വ്രണപ്പെടുത്തരുത്
0www.honesty.newsJanuary 03, 2022
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പിടി തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതിന് മാര്‍ഗനിര്‍ദേശവുമായി ഇടുക്കി രൂപത. ഇടുക്കി രൂപതാ വികാരി ജനറാള്‍ മോണ്‍.ജോസ് പ്ലാച്ചിക്കലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
ദേവാലയവും ദേവാലയ പരിസരവും സിമിത്തേരിയും പ്രധാനപ്പെട്ട ഇടങ്ങളാണെന്നും അവയുടെ പരിവാപനത കാത്തുസൂക്ഷിക്കാന്‍ ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാവരും ശ്രദ്ധിക്കണം, സഭയുടെ ഔദ്യോഗിക കര്‍മ്മങ്ങളോട് കൂടിയല്ല ചടങ്ങ് നടക്കുന്നതെങ്കിലും ദേവാലയ പരിസരങ്ങളിലും സിമിത്തേരിയിലും പ്രാര്‍ത്ഥനാപൂര്‍വകമായ നിശബ്ദത പുലര്‍ത്തണം, ക്രൈസ്തവ വിശ്വാസികളുടെ മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പെരുമാറ്റങ്ങള്‍ ഉണ്ടാകാൻ പാടില്ല തുടങ്ങിയ മാർഗ്ഗനിര്ദേശങ്ങളാണ് ഇടുക്കി രൂപത പുറത്തിറക്കിയിരിക്കുന്നത്.ഇതുസംബന്ധിച്ച നിര്‍ദേശം പള്ളി വികാരിയ്ക്കും പാരിഷ് കൗൺസിലിനും കൈമാറിയതായും വ്യക്തമാക്കുന്നു.