കുതിരാന്‍ ഒന്നാം തുരങ്കത്തിലെ ലൈറ്റുകള്‍ ടിപ്പര്‍ ലോറി ഇടിച്ചു തകര്‍ത്തു. ടിപ്പര്‍ ലോറിയുടെ പിന്‍ഭാഗം ഉയര്‍ത്തി വാഹനമോടിച്ച് 104 ലൈറ്റുകളും ക്യാമറയുമാണ് തകര്‍ത്തത്. സംഭവശേഷം ലോറി നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു.
ലോറിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഏകദേശം പത്തുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

