കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു; പ്രതി കസ്റ്റഡിയിൽ.
0www.honesty.newsJanuary 17, 2022
കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. കോട്ടയം സ്വദേശിയായ കെ ടി ജോമോന്‍ ആണ് കൊല നടത്തിയത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. രാവിലെ പോലീസ് സ്റ്റേഷനു മുൻപിലെത്തിയ ജോമോൻ ഷാൻ ബാബുവിനെ സ്റ്റേഷനുമുമ്പിലിട്ടിട്ട് കൊലപ്പെടുത്തി എന്ന് സമ്മതിക്കുകയായിരുന്നു. ഉടൻതന്നെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പോലീസ് പരിശോധനയിൽ ഷാൻ മരണപ്പെട്ടില്ലന്ന് കണ്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ജോമോൻ നിരവധി കേസുകളിൽ പ്രതിയാണ്.