HONESTY NEWS ADS

എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്നത് രാഷ്ട്രീയ വിരോധം കാരണമെന്ന് എഫ്.ഐ.ആർ; അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

 ഇടുക്കി സർക്കാർ എഞ്ചിനീയറിങ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്നത് രാഷ്ട്രീയ വിരോധം കാരണമെന്ന് എഫ്.ഐ.ആർ. 



അറസ്റ്റിലായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്  നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് ജെറിൻ ജോജോയുടെ അറസ്റ്റും രേഖപ്പെടുത്തി. വധശ്രമത്തിനും സംഘം ചേർന്നതിനുമാണ് ജെറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിഖിലടക്കം കൊലയില്‍ നേരിട്ട് പങ്കെടുത്ത രണ്ട്  പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. കോളേജ്  കെഎസ് യു യൂണിറ്റ് സെക്രട്ടറി അലക്‌സിനെ   പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ചോദ്യം ചെയ്യൽ നടക്കുന്നതായും നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഇടുക്കി എസ് പി പറഞ്ഞു.കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കൊലപാതകത്തിനു ശേഷം കരിമ്പൻ ടൗണിൽ നിന്നും സ്വകാര്യ ബസിൽ എറണാകുളം ജില്ലയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിഖിൽ പൈലി പിടിയിലായത്.  ഇയാൾ ബസിൽ സഞ്ചരിക്കുന്ന വിവരം സഹയാത്രക്കാർ പൊലീസിന് കൈമാറുകയായിരുന്നു. ഇതേതുടർന്ന് കരിമണലിലെത്തി   പൊലീസ് സ്പെഷ്യൽ സ്ക്വാഡ്  പ്രതിയെ പിടികൂടുകയായിരുന്നു.  പ്രാഥമിക ചോദ്യം ചെയ്യലിൽ നിഖിൽ പൈലി കുറ്റം സമ്മതിച്ചു. കോളജിലെത്തിയ തന്നെ പൈനാവിൽ വച്ചും കോളജ് ഗേറ്റിന് സമീപത്തുവച്ചും എസ്എഫ്ഐക്കാർ ആക്രമിച്ചെന്നും അടിക്കാൻ വന്നപ്പോൾ പ്രാണരക്ഷാർഥം കയ്യിലുണ്ടായിരുന്ന പേനാക്കത്തി ഉപയോഗിച്ച് എതിരാളികളെ  കുത്തിയെന്നാണ്  പ്രതിയുടെ  മൊഴി. പ്രതി കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടില്ല. 

Also Read:  ധീരജിനെ യാത്രയാക്കി കലാലയം; ഇടുക്കിയിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം വിലാപ യാത്രയായി സ്വദേശമായ കണ്ണൂരിലേക്ക് പുറപ്പെട്ടു

കോളജിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് പുറത്ത് സംഘര്‍ഷമുണ്ടായത്. ഇതിനിടെ ക്യാംപസിന് പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നത്. മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. ധീരജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മറ്റ് രണ്ട് വിദ്യാര്‍ഥികളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിചിരിക്കുകയാണ്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി അഭിജിത്, കൊല്ലം സ്വദേശി അമൽ എന്നിവർ ഇടുക്കി മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പിടിയിലായ നിഖിൽ പൈലി കുറ്റം സമ്മതിച്ചു. വിശദമായ ചോദ്യംചെയ്യലിനുശേഷം പ്രതികളെ  സംഭവ സ്ഥലത്തു തെളിവെടുപ്പ് നടത്തി  കോടതിയിൽ ഹാജരാക്കും. ജില്ലയിലാകെ പോലീസ്  കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS