രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള നടപടിക്കെതിരെ ആഞ്ഞടിച്ച് മുൻ മന്ത്രിയും മുതിർന്ന സി പി എം നേതാവുമായ എം എം മണി.
ഇതോടെ സംസ്ഥാനം ഏറെ ചർച്ച ചെയ്ത മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിനു ശേഷം രവീന്ദ്രൻ പട്ടയം ഒരിക്കൽ കൂടി ചർച്ചയാവുകയാണ്. 45 ദിവസത്തിനുള്ളിൽ രവീന്ദ്രൻ പട്ടയങ്ങൾ പരിശോധിച്ച് നിയമാനുസൃതമല്ലാത്തവ റദ്ദ് ചെയ്യാനാണ് റവന്യൂ വകുപ്പിന്‍റെ നിർദേശം. വീന്ദ്രൻ പട്ടയം നൽകിയത് സർക്കാർ നിയമപ്രകാരമാണെന്നും രവീന്ദ്രൻ മുട്ടിൽ വച്ച് എഴുതി കൊടുത്തതല്ല പട്ടയമെന്നും എംഎം മണി വ്യക്തമാക്കി.
അതേസമയം പട്ടയം റദ്ദാക്കരുതെന്നും പട്ടയങ്ങൾ റദ്ദാക്കിയാൽ നിയമക്കുരുക്കിലേക്ക് നീങ്ങുമെന്ന് എം എ രവീന്ദ്രൻ പറഞ്ഞു.
ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ ആയിരുന്ന എം ഐ രവീന്ദ്രന്‍ ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് 1999ല്‍ മൂന്നാറില്‍ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 530 പട്ടയങ്ങള്‍ റദ്ദാക്കാനാണ് റവന്യൂ വകുപ്പ് തീരുമാനമെടുത്തത്. 45 ദിവസത്തിനകം പട്ടയങ്ങള്‍ റദ്ദാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. നാല് വര്‍ഷം നീണ്ട പരിശോധനകള്‍ക്കു ശേഷമാണ് റവന്യൂ വകുപ്പിന്റെ നടപടി. അതേസമയം അര്‍ഹതയുള്ളവര്‍ക്ക് വീണ്ടും പട്ടയത്തിന് അപേക്ഷ നല്‍കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.