വനഭൂമിയുടെ മറവിൽ ദേശീയപാതയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള വനംവകുപ്പിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. ദേശീയപാതക്കരികിൽ സ്ഥാപിച്ച ബോർഡുകൾ നീക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
രാജഭരണ കാലത്തുതന്നെ 60 അടി റോഡിനായി നീക്കിയിട്ടിരുന്നു . എന്നാൽ ടാറിങ് റോഡ് ഒഴിച്ച് ബാക്കി ഭാഗം ഇപ്പോൾ വനംവകുപ്പിന്റെ നിയന്ത്രണത്തിലാണെന്നും വനംവകുപ്പിന്റെ അനുമതിയില്ലാതെ നിർമാണമോ ഇതര പ്രവർത്തനങ്ങളോ പാടില്ലെന്നും വനംവകുപ്പ് മൂന്നാർ ഡിവിഷൻ അധികൃതർ വ്യക്തമാക്കി . ഇതോടെ വീണ്ടും ജനകീയ സമരത്തിനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
 |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
നേര്യമംഗലം റാണിക്കല്ല് മുതൽ വാളറ വെള്ളച്ചാട്ടത്തിന് സമീപം വരെ 10 കിലോമീറ്റർ റോഡിൽ വാഹനങ്ങൾ നിർത്താനോ സഞ്ചാരികൾക്കും നാട്ടുകാർക്കും ഇറങ്ങാനോ പാടില്ലെന്നുകാട്ടി വനംവകുപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട് . ദേശീയപാതയിൽ നിന്ന് ഈ ബോർഡുകൾ നീക്കാൻ വനംവകുപ്പിന് നിർദേശം നൽകുമെന്ന് ദേശീയപാത വിഭാഗം അസി.എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു.> |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
ഈ പാതയിൽ പലയിടത്തും റോഡിന് വളരെ വീതി കൂറവാണ് . ഇത് അപകടങ്ങൾക്കും ദുരന്തങ്ങൾക്കും കാരണമാണ് . ഇല്ലാത്ത വന നിയമത്തിന്റെ പേരിൽ വികസനങ്ങൾ ഇല്ലാതാക്കുന്ന സമീപനമാണ് വനംവകുപ്പ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ച ഭാഗത്തും ചിയപ്പാറ വെള്ളച്ചാട്ടത്തിന് താഴ്ഭാഗത്തും റോഡിന് വളരെ വിതികുറവാണ് . സമാന്തര സർക്കാറായി വനംവകുപ്പ് മാറിയെന്നാണ് ആക്ഷേപം ഉയരുന്നത്. |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ് - 7