BREAKING NEWS >>>>>>>
കോൺഗ്രസ് മെമ്പർമാർക്ക് വിപ്പ് നൽകുവാൻ എത്തിയ ബ്ലോക്ക് പ്രസിഡന്റ് ജോസ് ഊരക്കാട്ടിലിനാണ് മർദനമേറ്റത്. പരിക്കേറ്റ ജോസിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തേ പറമ്പിൽ ഇട്ട് കാപ്പി പത്തൽ ഉപയോഗിച്ചാണ് ജോസിനെ മർദ്ധിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പിടിച്ചു മാറ്റാൻ എത്തിയ ഇടുക്കി സി ഐ ജയനും സംഘത്തിനും മർദ്ധനമേറ്റു. ഇതിനിടെ ദൃശ്യങ്ങൾ പകർത്തിയ പോലീസിനോട് ദൃശ്യങ്ങൾ ഡിലേറ്റ് ചെയ്യുവാനായി നിർദ്ദേശിച്ചു.
നൂറോളം പ്രവർത്തകരാണ് പാഞ്ഞടുത്തത്. ഇത് കണ്ട് സ്ഥലത്തുണ്ടായിരുന്ന രണ്ട് മാധ്യമ പ്രവർത്തകരും ഭയന്ന് സ്ഥലം വിട്ടു. ജനാധിപത്യ രീതിയിൽ നടക്കേണ്ട തെരഞ്ഞെടുപ്പാണ് സി പി എം കാട്ടാള അധികൃമത്തിലൂടെ പിടിച്ചെടുത്തതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കോൺഗ്രസിന്റെ രാജി ചന്ദ്രനെ മറുകണ്ടം ചാടിച്ചാണ് സി പി എം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്.