ഇന്ന് പുലർച്ചെ എസ് ബി ഐ യുടെ പുറ്റടിയിലുള്ള എ.ടി.എം കൗണ്ടറിലാണ് മോഷണശ്രമം നടന്നത്. കൗണ്ടറിനുള്ളിൽ മുളകുപൊടി വിതറിയ നിലയിലാണ്.
പുറ്റടി ടൗണിൽ ഉള്ള എസ്ബിഐ എടിഎമ്മിൽ ഇന്ന് പുലർച്ചെയാണ് മോഷണശ്രമം നടന്നത്. രാവിലെ പ പണമെടുക്കാൻ എത്തിയ ആളുകളാണ് മോഷണ ശ്രമം നടന്നതായി ബാങ്ക് അധികൃതരെ വിവരം അറിയിച്ചത്. എടിഎം മെഷീൻ കുത്തി തുറക്കാൻ ശ്രമിച്ചിട്ടുണ്ട്. എടിഎം മെഷീന് പുറത്തും കൗണ്ടറിനുള്ളിലും പരിസരത്തുമായി മുളകുപൊടി വിതറിയ നിലയിലാണ്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
എന്നാൽ എടിഎം കൗണ്ടറിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ല എന്നാണ് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നത്. വണ്ടൻമേട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് ഇടുക്കിയിൽ നിന്നും ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി. പ്രതികൾ ഉടൻതന്നെ പിടിയിലാകുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |