സ്ത്രീ വിരുദ്ധ പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു ; അശ്ലീല പരാമർശം നടത്തിയ ഡിസിസി പ്രസിഡന്റിനെതിരെ പ്രധിക്ഷേധം ശക്തമാകുന്നു.

 കോൺഗ്രസിൽ നിന്ന് കൂറുമാറി സിപിഎമ്മിൽ ചേർന്ന ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന് എതിരെയായിരുന്നു വിവാദ പ്രസംഗം. 

സ്ത്രീ വിരുദ്ധ പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു

യുഡിഎഫിനെ വഞ്ചിച്ച  രാജി ചന്ദ്രൻ പ്രസിഡൻറ് സ്ഥാനവും മെമ്പർ സ്ഥാനവും രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് നേതൃത്വത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചിരുന്നു.  ഈ പൊതുപരിപാടിയിൽ വെച്ചാണ് അശ്ലീല പരാമർശം നടത്തിയത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

രാജി ചന്ദ്രൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തണലിൽ സുഖവാസം അനുഭവിക്കുകയാണെന്നും. കാലാവധി പൂർത്തിയാക്കുന്നത് വരെ രണ്ടു കാലിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫിസിൽ വരാൻ അനുവദിക്കില്ലെന്ന്  ഭീഷണിയും ഉയത്തിയായിരുന്നു സിപി മാത്യുവിൻ്റെ പ്രസംഗം. 
>
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

പ്രായപൂർത്തിയായ കുട്ടികളുള്ള ഒരു അമ്മയെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിച്ച സിപി മാത്യുവിനെതിരെ ജനരോക്ഷം ഉയരുമ്പോൾ രാജി ചന്ദ്രന് രാഷ്ട്രീയ ചിന്തകൾക്കപ്പുറം പിന്തുണയുമായി എത്തുകയാണ് പൊതുസമൂഹം.  കോൺഗ്രസിനെ രക്ഷിക്കാൻ എത്തിയ സി പി മാത്യു എന്ന നേതാവിന്  കഴിഞ്ഞ നാളുകളിൽ പിന്തുണ കുറഞ്ഞു വരികയായിരുന്നു. എന്നാൽ ഇപ്പോഴുള്ള വിവാദപരാമർശം മൂലം  പാർട്ടിക്കുള്ളിൽ തന്നെ  അമർഷം ഉണ്ടായിരിക്കുകയാണ്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

കുറഞ്ഞ സമയങ്ങൾക്കുള്ളിൽത്തന്നെ  സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും വൻ  പ്രതിഷേധം ഉണ്ടായിട്ടുണ്ട്. മുൻപും കോൺഗ്രസിൻ്റെ  പ്രതിഷേധ പരുപാടിയിൽ സി പി മാത്യു വിവാദ പരാമർശം നടത്തിയിട്ടുണ്ട്.  അന്ന്  ബാർബർ ബ്യൂട്ടീഷ്യൻസ് മേഖലയിലുള്ള തൊഴിലാളികളെ അപമാനിച്ച് വിവാദ പരാമർശം നടത്തിയ സംഭവത്തിൽ ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ മുടിവെട്ടില്ലെന്ന് ബാർബർമാരുടെ സംഘടന തീരുമാനിച്ചിരുന്നു.
സ്ത്രീകള്‍ അടങ്ങുന്ന സദസ്സിലായിരുന്നു ലൈംഗികച്ചുവയോടെയുള്ള സിപി മാത്യുവിന്റെ പരാമര്‍ശം. അടുത്ത് പല നേതാക്കളും പ്രവര്‍ത്തകരുമൊക്കെ ഉണ്ടായിരുന്നെങ്കിലും സിപി മാത്യുവിനെ ആരും തിരുത്താന്‍ തയ്യാറായില്ല എന്നും വിവാദങ്ങള്‍ ഉയരുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

അതേസമയം രാജി ചന്ദ്രൻ തനിക്കെതിരെ സി പി മാത്യു നടത്തിയ അശ്ലീല പരാമർശത്തിൽ പോലീസിൽ പരാതിനൽകും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ്

 സന്ദർശിക്കുക.  www.honesty.news




Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS