പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ
2022 | മാർച്ച് 2 | ബുധൻ | 1197 | കുംഭം 18 | ചതയം
യുക്രെയിന്‍ നഗരങ്ങളില്‍ റഷ്യയുടെ വ്യോമാക്രമണത്തിനു സാധ്യത. ഏതാനും ദിവസമായി നിര്‍ത്തിവച്ചിരുന്ന വ്യോമാക്രമണമാണ് പുനരാരംഭിക്കുന്നത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് യുക്രെയിന്‍ നഗരങ്ങളില്‍ സൈറണ്‍ മുഴക്കി. ഇതേസമയം, യുക്രെയിനിലെ പല നഗരങ്ങളിലും റഷ്യന്‍ പട്ടാളം പാരച്യൂട്ടുകളില്‍ ഇറങ്ങിയിട്ടുണ്ട്. ഇരു രാജ്യങ്ങളും ഇന്നു ചര്‍ച്ച നടത്താനിരിക്കേ, ആക്രമണം നിര്‍ത്തിയശേഷം ചര്‍ച്ചയാകാമെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്ളോഡ്മിര്‍ സെലന്‍സ്‌കി പറഞ്ഞു.
യുക്രൈനിലെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യ വഴി രക്ഷിക്കാന്‍ സൗകര്യം ഒരുക്കാമെന്ന് റഷ്യ. ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ ഡെനീസ് അലിപോവ് ആണ് റഷ്യയുടെ സന്നദ്ധത അറിയിച്ചത്. യുക്രൈന്റെ കിഴക്കന്‍ അതിര്‍ത്തിയിലുള്ളവരെ റഷ്യ വഴി ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ സഹായിക്കണമെന്ന് ഇന്ത്യ പലവട്ടം റഷ്യയോട് അഭ്യര്‍ഥിച്ചിരുന്നു.
| കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
പടിഞ്ഞാറന്‍ യുക്രെയിനിലുള്ള ഇന്ത്യക്കാര്‍ ബുഡോമിയേഴ്സിലെ ചെക്ക് പോയിന്റില്‍ എത്തണമെന്ന് ഇന്ത്യന്‍ എംബിസിയുടെ നിര്‍ദേശം. പോളണ്ടിലേക്കുള്ള പ്രവേശനം വേഗത്തിലാക്കാനാണ് ഈ നിര്‍ദേശം. തെക്കന്‍ മേഖലകളിലൂടെ ഹംഗറിയിലേക്കോ റൊമാനിയയിലേക്കോ എത്താനുള്ള ബദല്‍ മാര്‍ഗങ്ങള്‍ തേടാമെന്നും എംബസി വ്യക്തമാക്കി.
ഇന്നു മുതല്‍ ഇന്ത്യയില്‍ എത്തുന്ന മലയാളികളായ വിദ്യാര്‍ഥികളെ കേരളത്തില്‍ എത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ സജ്ജമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. യുക്രൈനില്‍നിന്ന് 247 മലയാളി വിദ്യാര്‍ത്ഥികളെ മാര്‍ച്ച് ഒന്നുവരെ തിരിച്ചെത്തിച്ചെന്ന് നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ഇന്ന് ഏഴു വിമാനങ്ങള്‍ കൂടി യുക്രൈന്റെ സമീപരാജ്യങ്ങളില്‍ നിന്നായി എത്തുന്നുണ്ട്. ഡല്‍ഹിയിലും മുംബൈയിലുമായി എത്തുന്ന ഇവരെ ചാര്‍ട്ടേഡ് വിമാനത്തിലാണ് കേരളത്തില്‍ എത്തിക്കുക.
നോക്കുകുത്തിയായി കെപിസിസി പ്രസിഡന്റ് സ്ഥാനത്തു തുടരാനില്ലെന്ന് കെ. സുധാകരന്‍ എംപി എഐസിസി നേതൃത്വത്തെ അറിയിച്ചു. ചില എംപിമാരുടെ നോമിനികളെ ഭാരവാഹികളാക്കാത്തതിന് കെപിസിസി, ഡിസിസി പുനസംഘടന എഐസിസി തടഞ്ഞതില്‍ പ്രതിഷേധിച്ച സുധാകരനെ അനുനയിപ്പിക്കാന്‍ ശ്രമം തുടരുകയാണ്. കെസി വേണുഗോപാലും വിഡി സതീശനും തന്നെ മറയാക്കി പാര്‍ട്ടി പിടിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സുധാകരന്റെ സംശയം.
| കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ആറ്റിങ്ങലില്‍ ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പാഴ്സല്‍ ലോറി കത്തി നശിച്ചു. ലോറിയുടെ ടാങ്കറിന്റെ ഭാഗത്താണ് ബൈക്ക് ഇടിച്ചത്. ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് സ്വദേശിയും കഴക്കൂട്ടം മരിയന്‍ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിയുമായ അച്ചുവാണ് മരിച്ചത്. ആറ്റിങ്ങലില്‍നിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.
| > |
| കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ചാലക്കുടിയില്‍ പതിനൊന്ന് കിലോ ഹാഷിഷ് ഓയിലുമായി മൂന്നു പേര്‍ പിടിയില്‍. രണ്ടു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണിത്. പെരിങ്ങോട്ടുക്കര സ്വദേശികളായ അനൂപ്, നിഷാന്‍, പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവരാണ് അറസ്റ്റിലായത്.
| കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കൊച്ചി പോണേക്കരയിലെ ഫ്ളാറ്റില്‍ കണ്ണൂര്‍ സ്വദേശിനിയും വ്ളോഗറുമായ നേഹ എന്ന 27 കാരി മരിച്ച സംഭവത്തില്‍ കൂടെ താമസിച്ചിരുന്ന യുവാവിനെ പോലീസ് തെരയുന്നു. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന നേഹ, കൂടെ താമസിച്ചിരുന്ന യുവാവ് വിവാഹം കഴിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. മരിച്ച ഫ്ളാറ്റില്‍നിന്ന് പോലീസ് മയക്കുമരുന്ന് കണ്ടെടുത്തിരുന്നു.
| കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഉത്സവത്തിനു പോയ യുവാവിനെ 22 മണിക്കൂറിനു ശേഷം കണ്ടെത്തിയത് ബെക്ക് അപകടത്തില്‍ മരിച്ച നിലയില്‍. കാസര്‍കോട് മുള്ളേരിയ പെരിയഡുക്കയിലെ കെ വിജേഷ് എന്ന ഇരുപതുകാരനെയാണ് കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ നീണ്ട തിരിച്ചലിന് ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയത്. ചട്ടഞ്ചാല്‍ കളനാട് റോഡിലെ കുളിക്കുന്നിലാണ് സംഭവം. മൊബൈല്‍ ലോക്കേഷനെ ആധാരമാക്കി നടത്തിയ തെരച്ചിലിലാണ് റോഡിലെ കുഴിയില്‍നിന്നു മൃതദേഹം കണ്ടെത്തിയത്.
ന്യൂ മാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ കേസില്‍ ആറു ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍. കൊലപാതകം നടത്തിയ സംഘത്തിലെ രണ്ടു പേരെയും ഗൂഢാലോചന കുറ്റം ചുമത്തി നാലു പേരെയുമാണ് അറസ്റ്റു ചെയ്തത്. കൂടുതല്‍ അറസ്റ്റ് ഉടനേയെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍.
മീഡിയാ വണ്‍ ചാനലിന്റെ വിലക്ക് തുടരും. വിലക്കിനെതിരേയുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തളളി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ ഹര്‍ജി തളളിയത്.
മലപ്പുറം അവിവാഹിതയായ മധ്യവയസ്‌കയെ വെട്ടി പരിക്കേല്‍പിച്ച ശേഷം അയല്‍വാസി ആത്മഹത്യക്കു ശ്രമിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശി ശാന്തക്കാണ് വെട്ടേറ്റത്. സുഹൃത്ത് അഷറഫാണ് ശാന്തയെ വെട്ടിയ ശേഷം വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. അമ്പത്തഞ്ചുകാരനായ അഷറഫും നാല്‍പ്പത്തഞ്ചുകാരിയായ ശാന്തയും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു.
കൊല്ലം വിസ്മയ കേസില്‍ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിനു സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഏഴു ദിവസത്തെ ജാമ്യത്തിനായാണ് കിരണ്‍ കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഫേസ് ബുക്ക് പോസ്റ്റില്‍ കമന്റിട്ടതിന് ഇടുക്കി കരിമണ്ണൂരില്‍ മധ്യവയസ്‌കന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനം. ഇരുമ്പു പൈപ്പുകൊണ്ട് കൈയും കാലും അടിച്ചൊടിച്ചു. മര്‍ദനമേറ്റ കരിമണ്ണൂര്‍ സ്വദേശി ജോസഫ് വെച്ചൂരിനെ (51) തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
| കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
റഷ്യക്കെതിരെ യുദ്ധത്തിനില്ലെന്ന് അമേരിക്ക. യുഎസ് കോണ്‍ഗ്രസില്‍ സംസാരിച്ച പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യയുടെ യുക്രെയിനെതിരായ സൈനിക അതിക്രമങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. പുടിന്റെ കണക്കുകൂട്ടല്‍ തെറ്റി. യുക്രെയിന്‍ ജനത കരുത്തിന്റെ കോട്ടയായി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. യുക്രെയിനുള്ള സഹായം തുടരുമെന്നും നാറ്റോയുടെ ഓരോ ഇഞ്ച് മണ്ണും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയ്ക്കെതിരെ പോരാടാന്‍ വിദേശികളെ ക്ഷണിച്ച് യുക്രെയിന്‍. റഷ്യക്കെതിരേ രംഗത്തിറങ്ങാന്‍ തയാറുള്ള വിദേശികള്‍ക്കു വിസയില്ലാതെ രാജ്യത്തെത്താന്‍ അനുമതി നല്‍കിക്കൊണ്ട് യുക്രെയിന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്‌കി ഉത്തരവിറക്കി.
| കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനുമായി അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ചര്‍ച്ച നടത്തി. യുക്രൈന്‍ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കാണണമെന്ന് ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടു.
എക്‌സിം ബാങ്ക് മാനേജ്‌മെന്റ് ട്രെയിനീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അവസാന തീയതി 14.
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജീവന്‍മരണ പോരാട്ടം. സെമിഫൈനല്‍ ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് വൈകിട്ട് ഏഴരയ്ക്ക് മുംബൈ സിറ്റിയെ നേരിടും.നിലവില്‍ ജംഷഡ്പൂര്‍ എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും സെമിയുറപ്പിച്ചുകഴിഞ്ഞു. ശേഷിച്ച രണ്ട് സ്ഥാനങ്ങള്‍ക്കായി മത്സരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പടെ മൂന്ന് ടീമുകളാണ്. പതിനെട്ട് കളിയില്‍ എടികെ മോഹന്‍ ബഗാന് മുപ്പത്തിനാലും മുംബൈ സിറ്റിക്ക് മുപ്പത്തിയൊന്നും ബ്ലാസ്റ്റേഴ്സിന് മുപ്പതും പോയിന്റാണുള്ളത്. അതുകൊണ്ട് തന്നെ അഞ്ചാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സിന് നാലാം സ്ഥാനത്തുള്ള മുംബൈയെ ഇന്ന് തോല്‍പിക്കാതെ രക്ഷയില്ല.
ഫെബ്രുവരിയില്‍ ബജാജ് ഓട്ടോയുടെ മൊത്ത വില്‍പ്പനയില്‍ വന്‍ ഇടിവ്. 16 ശതമാനം ഇടിഞ്ഞ് 3,16,020 യൂണിറ്റായി. 2021 ഫെബ്രുവരിയില്‍ 3,75,017 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ മാസത്തെ ആഭ്യന്തര വില്‍പ്പന 1,64,811 യൂണിറ്റില്‍ നിന്ന് 1,12,747 യൂണിറ്റായി. 32 ശതമാനം ഇടിവ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ 3,32,563 യൂണിറ്റുകളെ അപേക്ഷിച്ച് മൊത്തം ഇരുചക്രവാഹന വില്‍പ്പന 16 ശതമാനം ഇടിഞ്ഞ് 2,79,337 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ കയറ്റുമതി 2,10,206 യൂണിറ്റില്‍ നിന്ന് 3 ശതമാനം ഇടിഞ്ഞ് 2,03,273 യൂണിറ്റിലെത്തി.
സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,160 രൂപയായി. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില 38,000 കടക്കുന്നത്. 100 രൂപ വര്‍ധിച്ച് 4770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. യുക്രൈനിലെ റഷ്യന്‍ ആക്രമണമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരുന്നത്.
സൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് 'എതര്‍ക്കും തുനിന്തവന്‍'. രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയുടെ ചിത്രം തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ സംവിധാനം പാണ്ടിരാജാണ്. പാണ്ടിരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. തിയറ്ററുകളില്‍ ആവേശമാകുമെന്ന ചിത്രമായിരിക്കും 'എതര്‍ക്കും തുനിന്തവന്‍' എന്ന് വ്യക്തമാക്കി ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. മാര്‍ച്ച് 10നാണ് റിലീസ് ചെയ്യുക. പ്രിയങ്ക അരുള്‍ മോഹന്‍ ആണ് സൂര്യയുടെ നായികയായി എത്തുന്നത്. തമിഴിന് പുറമേ കന്നഡ, തെലുങ്ക് , മലയാളം, ഹിന്ദി ഭാഷകളിലും 'എതര്‍ക്കും തുനിന്തവന്‍' പ്രദര്‍ശനത്തിന് എത്തും.
| കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രമാണ് 'ഭോലാ ശങ്കര്‍'.മെഹര്‍ രമേഷാണ് ചിത്രം സംവിധാനംചെയ്യുന്നത്. 'ഷാഡോ' എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് 'ഭോലാ ശങ്കര്‍'. 'ഭോലാ ശങ്കര്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ചിരിഞ്ജീവി. അജിത്ത് നായകനായ ഹിറ്റ് ചിത്രം 'വേതാള'ത്തിന്റെ റീമേക്കാണ് 'ഭോലാ ശങ്കര്‍'. ഡൂഡ്ലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്.
ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ മെഴ്സിഡസ് ബെന്‍സ് എസ് ക്ലാസ് മെയ്ബാക്ക് മാര്‍ച്ച് 3 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. മുന്‍നിര സെഡാന്റെ ഏറ്റവും ആഡംബര പതിപ്പായിരിക്കും ഇത്. രണ്ടു കോടി രൂപ വില പ്രതീക്ഷിക്കുന്ന കാര്‍ മെഴ്‌സിഡസ്- മെയ്ബാക്ക് ജിഎല്‍എസ് 600 4മാറ്റികിന് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ മെയ്ബാക്ക് ഉല്‍പ്പന്നമായിരിക്കും.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 75.73, പൗണ്ട് - 100.65, യൂറോ - 84.10, സ്വിസ് ഫ്രാങ്ക് - 82.38, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.94, ബഹറിന്‍ ദിനാര്‍ - 200.90, കുവൈത്ത് ദിനാര്‍ -249.77, ഒമാനി റിയാല്‍ - 196.69, സൗദി റിയാല്‍ - 20.18, യു.എ.ഇ ദിര്‍ഹം - 20.62, ഖത്തര്‍ റിയാല്‍ - 20.80, കനേഡിയന്‍ ഡോളര്‍ - 59.49.

