ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടതിനെ തുടർന്ന് കരിമണ്ണൂരിൽ മധ്യവയസ്കന് ക്രൂര മർദനം.കരിമണ്ണൂർ സ്വദേശിയായ അമ്പത്തിയൊന്നുകാരൻ ജോസഫ് വെച്ചൂരിനാണ് ആക്രമത്തിൽ പരിക്കേറ്റത്
ഇരുമ്പ് പൈപ്പ് കൊണ്ട് ഉണ്ടായ മർദ്ദനത്തിൽ കൈക്കും കാലിനും ഒടിവ് സംഭവിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്നാരോപിച്ചാണ് മർദനമെന്നാണ് പ്രാഥമീക വിവരം. ഗുരുതര പരുക്കുക്കേറ്റ ജോസഫ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. കരിമണ്ണൂർ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആക്രമികൾക്കായ് തിരച്ചിൽ ആരംഭിച്ചു.
അതേസമയം സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ മർദിച്ചതെന്ന് ജോസഫ് പറഞ്ഞു. കൊല്ലാനായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും ഇരുപത്തഞ്ചോളം ആളുകള്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്നും ജോസഫ് വ്യക്തമാക്കുന്നു.
| കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |

