പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ
2022 | മാർച്ച് 18 | വെള്ളി | 1197 | മീനം 4 | ഉത്രം
കെ റെയിലിനെതിരേ ജനരോഷം. കുട്ടികളും സ്ത്രീകളും അടങ്ങുന്ന പ്രതിഷേധക്കാര്‍ക്കെതിരേ പോലീസ് അതിക്രമം. പ്രതിഷേധവുമായി ചങ്ങനാശേരിയില്‍ ഇന്നു ഹര്‍ത്താല്‍. മാടപ്പള്ളിയില്‍ കെ റെയില്‍ കല്ലിടല്‍ തടഞ്ഞ സ്ത്രീകളടക്കമുള്ള നാട്ടുകാരെയാണ് പൊലീസ് കൈകാര്യം ചെയ്തത്. അറസ്റ്റു ചെയ്ത 23 പേരില്‍ മൂന്നു പേരെ വിട്ടയക്കാന്‍ വിസമ്മതിച്ചതോടെ ജനം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. നാട്ടുകാര്‍ക്കൊപ്പം യുഡിഎഫ്, ബിജെപി പ്രവര്‍ത്തകരും എത്തി സംഘര്‍ഷാവസ്ഥയായി. ഇതോടെ പോലീസ് മൂവരേയും വിട്ടയച്ചപ്പോഴാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ചങ്ങനാശേരിയില്‍ കെ റെയില്‍ വിരുദ്ധ സമരസമിതിയും യുഡിഎഫും ബിജെപിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
മാവോയിസ്റ്റ് രൂപേഷിനെതിരെ ചുമത്തിയ യുഎപിഎ കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത മൂന്ന് യുഎപിഎ കേസുകളാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്. രൂപേഷ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
വഖഫ് ബോര്‍ഡ് സി.ഇ.ഒ യും മുസ്ലിം ലീഗ് നേതാവുമായ എം.സി. മായിന്‍ ഹാജി അടക്കം നാലു പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. ക്രമക്കേട് ആരോപിച്ചുള്ള കേസില്‍ വിജിലന്‍സ് കോടതി 2016 ല്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നടപടി. കാക്കനാട് പടമുകള്‍ സ്വദേശി ടി.എം. അബ്ദുല്‍ സലാമാണ് കോടതിയെ സമീപിച്ചത്. അനുമതി നല്‍കാത്തതിനാല്‍ നാലുവര്‍ഷമായി വിജിലന്‍സ് അന്വേഷണം നടന്നില്ലെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
തിരുവനന്തപുരം ലോ കോളജില്‍ കെഎസ്യു വനിതാ നേതാവിനെ ആക്രമിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ അറസ്റ്റുചെയ്യാതെ പൊലീസ്. പ്രതികളെ സംരക്ഷിക്കുന്നതിനെതിരേ മന്ത്രിമാരെ വഴിയില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പെണ്‍കുട്ടികളെ കവചമാക്കി കെഎസ്യുവാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് എസ്എഫ്ഐ ആരോപിച്ചു.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചിട്ടില്ലെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍. ദിലീപിന്റെ രണ്ട് ഫോണിലെ വിവരങ്ങള്‍ കോപ്പി ചെയ്തിട്ടുണ്ട്. സ്വകാര്യ വിവരങ്ങളാണ് കോപ്പി ചെയ്ത്. ഫോണിലെ ഒരു വിവരവും മായ്ച്ചു കളഞ്ഞിട്ടില്ല. മറ്റാരെങ്കിലും തെളിവ് നശിപ്പിച്ചിട്ടുണ്ടോയെന്ന് തനിക്ക് അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന് തന്നോട് വ്യക്തിവിരോധമുണ്ട്. അതിനാല്‍ കള്ളകേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുകയാണെന്നും സായ് ശങ്കര്‍ ആരോപിച്ചു.
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെതിരെ പരാതിയുമായി സാക്ഷി ഹൈക്കോടതിയെ സമീപിച്ചു. വ്യാജ മൊഴി നല്‍കാന്‍ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്ന് സാക്ഷിയായ സാഗര്‍ വിന്‍സെന്റ് ഹര്‍ജിയില്‍ പറയുന്നു. ബൈജു പൗലോസ് തന്നെ ഉപദ്രവിക്കുമെന്നു ഭയമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു സാഗര്‍.
പത്തനംതിട്ട തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പു കേസിലെ രണ്ടാം പ്രതി കീഴടങ്ങി. സ്ഥാപന ഉടമ സജി സാമിന്റെ ഭാര്യ റാണി സജിയാണ് പത്തനംതിട്ട സ്റ്റേഷനില്‍ കീഴടങ്ങിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഒന്നാം പ്രതി സജി സാം കീഴടങ്ങിയിരുന്നു. നാല് ശാഖകളില്‍ നിന്നായി 80 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാണു കേസ്.
സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമ പരാതികള്‍ പരിഗണിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ആഭ്യന്തര പരാതി സമിതികള്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി. എന്നാല്‍ സ്ത്രീകള്‍ അടക്കം പത്തിലേറെ പേര്‍ ജോലി ചെയ്യുന്ന തൊഴിലിടങ്ങളില്‍ പരാതി സമിതി ആവശ്യമാണ്. പാര്‍ട്ടിയില്‍ പ്രവര്‍ത്തകരും നേതാക്കളും തമ്മില്‍ തൊഴിലാളി ബന്ധമല്ലാത്തതിനാലാണ് പരാതി സമിതി ആവശ്യമില്ലാത്തതെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
കേരളത്തിലെ ആദിവാസി സമൂഹത്തിനായി രാജ്യസഭയില്‍ പ്രസംഗിച്ച സുരേഷ് ഗോപിയെ പ്രശംസിച്ച് മകന്‍ ഗോകുല്‍ സുരേഷ്. 'വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴും അച്ഛന്‍ ജനങ്ങള്‍ക്കു വേണ്ടി വാദിക്കുന്നു. എന്റെ പ്രചോദനം, എന്റെ സൂപ്പര്‍ഹീറോ' എന്നാണ് വീഡിയോയ്ക്കൊപ്പം ഗോകുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ മിന്നല്‍ പരിശോധന. കാരുണ്യ ഫാര്‍മസിയില്‍ ഇല്ലാത്ത മരുന്നുകളുടെ വിവരം തിരക്കി. മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് എത്തിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശം നല്‍കി. രാത്രി എമര്‍ജന്‍സി വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഡ്യൂട്ടി ലിസ്റ്റ് പരിശോധിക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ പ്രതിരോധത്തെ അടിച്ചമര്‍ത്താമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാമോഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാടപ്പള്ളിയില്‍ നാട്ടുകാര്‍ക്കെതിരേ പൊലീസ് നടത്തിയ അതിക്രമത്തെ അദ്ദേഹം അപലപിച്ചു. സ്ത്രീകളടക്കമുള്ള സമരക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി ഭരണകൂട ഫാസിസമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
തെന്‍മലയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. മക്കളില്ലാത്തയാളെ മദ്യലഹരിയില്‍ അപഹസിച്ചതിനു കൊലപാതകം നടത്തിയ മൂന്നു പേര്‍ പിടിയിലായി. മധ്യപ്രദേശ് സ്വദേശിയായ തൊഴിലാളി ശര്‍വ്വേപാട്ടേലിനെ കൊലപ്പെടുത്തിയതിന് ഒപ്പം ജോലി ചെയ്തിരുന്ന മധ്യപ്രദേശുകാരായ പ്രതികളെയാണ് പിടികൂടിയത്.
കൗണ്‍സിലിംഗിനു വന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ വൈദികന്‍ പോണ്ട്സണ്‍ ജോണിനെ ഓര്‍ത്തഡോക്സ് സഭ വൈദിക ചുമതലകളില്‍ നിന്നു നീക്കി.
നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍നിന്ന് ബാറ്ററി മോഷണം നടത്തിവന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറയൂര്‍ കോവില്‍ കടവ് സ്വദേശി സി രാജശേഖര പ്രഭു എന്ന തിരുട്ട് പ്രഭു ആണ് മൂന്നാര്‍ പൊലീസിന്റെ പിടിയിലായത്.
അഞ്ചു ദിവസംകൊണ്ട് 68 കോടി രൂപ കളക്ഷന്‍ നേടിയ 'ദി കാശ്മീര്‍ ഫയല്‍സ്' കേരളത്തിലെ തിയേറ്ററുകളിലേക്കും എത്തുന്നു. സിനിമ പ്രദര്‍ശിപ്പിക്കാന്‍ കേരളത്തിലെ തിയേറ്ററുകള്‍ മടിച്ചതായിരുന്നു. വിവേക് രഞ്ജന്‍ അഗ്നിഹോത്രി സംവിധാനം ചെയ്ത സിനിമ പരസ്യങ്ങളില്ലാതെ ചര്‍ച്ചയാകുകയും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിക്കുകയും ചെയ്തതോടെയാണ് കേരളത്തിലെ തിയേറ്ററുകളും പ്രദര്‍ശനത്തിനു തയാറായത്. കാശ്മീരിലെ കാശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട പീഡനങ്ങളും പലായന കഥയുമാണ് സിനിമ.
തമിഴ്നാട്ടില്‍ മനുഷ്യകടത്തു നടത്തിയ ശ്രിലങ്കന്‍ അഭയാര്‍ത്ഥി ഈശ്വരിയെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നീണ്ടകരയില്‍നിന്ന് ഈശ്വരി വാങ്ങിയ ബോട്ട് മനുഷ്യകടത്തിന് ഉപയോഗിച്ചതായും പോലീസ് കണ്ടെത്തി. ശ്രിലങ്കന്‍ അഭയാര്‍ത്ഥികളെ രേഖകള്‍ ഇല്ലാതെ തമിഴ്നാട്ടില്‍നിന്നു വിദേശരാജ്യങ്ങളിലേക്ക് എത്തിക്കുന്ന മനുഷ്യകടത്തുസംഘത്തലവന്‍ കരുണാനിധിയുടെ ബന്ധുവാണ് അറസ്റ്റിലായ ഈശ്വരി. 25 വര്‍ഷമായി കുളത്തൂപ്പുഴ പ്ലാന്റേഷനിലെ തൊഴിലാളിയാണ്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഇസ്രയേല്‍ ചാര സോഫ്റ്റ് വെയര്‍ പെഗാസസ് വര്‍ഷങ്ങള്‍ക്കുമുമ്പേ തന്റെ സര്‍ക്കാരിനെ സമീപിച്ചിരുന്നെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പോലീസിനെയാണ് അവര്‍ സമീപിച്ചത്. 25 കോടി രൂപയാണ് അവര്‍ ആവശ്യപ്പെട്ടത്. അത്തരം പരിപാടികള്‍ വേണ്ടെന്നു താന്‍ അന്നു നിര്‍ദേശം നല്‍കിയെന്നും മമത വെളിപ്പെടുത്തി.
മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് പഞാഞ്ചില്‍നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനര്‍ത്ഥിയാവും. പഞ്ചാബില്‍ നിന്നുള്ള അഞ്ചു സീറ്റുകളില്‍ ഒന്നിലാണ് മുന്‍ താരത്തെ മത്സരിപ്പിക്കുക. ഈ മാസാവസാനമാണ് തെരഞ്ഞെടുപ്പ്.
ഐപിഎല്‍ ടീം ഡല്‍ഹി കാപിറ്റല്‍സിന്റെ ടീം ബസ് മുംബൈയില്‍ ഒരു സംഘം ആക്രമികള്‍ അടിച്ചുതര്‍ത്തു. ടീംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലിനു മുന്നില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസാണ് അടിച്ചുതര്‍ത്തത്. ഐപിഎല്ലുമായി ബന്ധപ്പെട്ട വാഹനക്കരാര്‍ ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിക്ക കൈമാറിയതാണ് ആക്രമണത്തിനു കാരണമെന്നു സംശയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഇനിയൊരു മോശം വിശേഷമാണ്. ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്തി വിളമ്പിയ ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരിയെ കുവൈറ്റില്‍ അറസ്റ്റു ചെയ്തു. ജോലിക്കാരിയുണ്ടാക്കുന്ന ഭക്ഷണത്തിന് രുചി വ്യത്യാസം കണ്ടതോടെ കുടുംബാംഗങ്ങള്‍ ജോലിക്കാരി അറിയാതെ അടുക്കളയില്‍ ഒരു സിസിടിവി ക്യാമറ സ്ഥാപിച്ചു. ഇതിലെ ദൃശ്യങ്ങള്‍ വീട്ടുകാരെ ഞെട്ടിച്ചു. വീട്ടുകാര്‍ക്കുള്ള ഭക്ഷണത്തില്‍ വിസര്‍ജ്യം കലര്‍ത്തുന്നതാണു സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്.
കേരളത്തില്‍ ഇന്നലെ 25,639 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 6,998 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 2,180 കോവിഡ് രോഗികള്‍. നിലവില്‍ 41,702 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പത്തൊമ്പത് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. ദക്ഷിണകൊറിയയില്‍ ആറ് ലക്ഷത്തിലധികം പ്രതിദിന രോഗികള്‍. ആഗോളതലത്തില്‍ നിലവില്‍ 6.20 കോടി കോവിഡ് രോഗികളുണ്ട്.
പഞ്ചസാര കയറ്റുമതിയില്‍ വന്‍ കുതിച്ച് ചാട്ടം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഫെബ്രവരി വരെ കയറ്റുമതി 2.5 ശതമാനം വര്‍ധിച്ച് 47 ലക്ഷം ടണ്ണിലെത്തിയതായി ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍ (ഇസ്മ). ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് പഞ്ചസാര വിപണന വര്‍ഷം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 17.75 ലക്ഷം ടണ്ണായിരുന്നു പഞ്ചസാര കയറ്റുമതി. കരിമ്പിന്റെ മികച്ച വിളവു കാരണം 2021 ഒക്ടോബറിനും ഈ വര്‍ഷം മാര്‍ച്ച് 15 നും ഇടയില്‍ പഞ്ചസാര ഉത്പാദനം ഒന്‍പത് ശതമാനം ഉയര്‍ന്ന് 283.26 ലക്ഷം ടണ്ണായി. കഴിഞ്ഞ വര്‍ഷം 2021 മാര്‍ച്ച് 15 വരെ 259.37 ലക്ഷം ടണ്‍ പഞ്ചസാര ഉല്‍പാദിപ്പിച്ചപ്പോള്‍ ഈ മാര്‍ച്ച് 15 വരെ 283.26 ലക്ഷം ടണ്‍ പഞ്ചസാര ഉല്‍പ്പാദിപ്പിക്കപ്പെട്ടു. ഇതുവരെ ഏകദേശം 64-65 ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി കരാര്‍ ചെയ്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് ഒടിടിയില്‍ എത്തി. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെ നാല് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. ഒരു റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ ദുല്‍ഖര്‍ ആദ്യമായാണ് നായകനാവുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്. അരവിന്ദ് കരുണാകരന്‍ ഐപിഎസ് എന്ന പൊലീസ് ഓഫീസറായാണ് ദുല്‍ഖര്‍ സ്‌ക്രീനിലെത്തുന്നത്. ബോബി- സഞ്ജയ് ആണ് തിരക്കഥ.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ പാനിഗാലെ വി2 ബെയ്‌ലിസ് ഒന്നാം ചാമ്പ്യന്‍ഷിപ്പ് 20-ാം വാര്‍ഷിക മോട്ടോര്‍സൈക്കിളിനെ അവതരിപ്പിച്ച് ഡുക്കാറ്റി ഇന്ത്യ. ഓസ്‌ട്രേലിയന്‍ റൈഡര്‍ ട്രോയ് ബെയ്‌ലിസിന്റെ ഐതിഹാസിക കരിയറിനെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ മോട്ടോര്‍സൈക്കിള്‍. 21,30,000 രൂപ ഇന്ത്യ എക്‌സ്-ഷോറൂം വിലയിലാണ് വാഹനം എത്തുന്നത്.