കുടുംബ കലഹത്തെ തുടർന്ന് ഭാര്യ പിതാവ് മരുമകനെ വെട്ടി പരിക്കേൽപ്പിച്ചു.
<
കട്ടപ്പന വേലമ്മാവുകുടിയിൽ ബാബുവാണ് ( 58 ) ഇയാളുടെ മകളുടെ ഭർത്താവ് റാന്നി സ്വദേശി മനോജിനെ പരിക്കേൽപ്പിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു . കഴുത്തിന് പരിക്കേറ്റ മനോജ് ആശുപത്രിയിൽ ചികിത്സ തേടി . ബുധനാഴ്ച്ച രാത്രി 10 മണിയോടെ എസ് എൻ ജംഗ്ഷനിലുള്ള ബാബുവിന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം . കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു . സംഘർഷത്തിനിടയിൽ കൊച്ചു മകനെയും ബാബു മർദ്ദിച്ചെന്ന് പൊലീസ് പറഞ്ഞു . കഴുത്തിന് പരിക്കേറ്റെങ്കിലും ഗുരുതരമല്ലാത്തതിനാൽ മനോജ് ആശുപത്രി വിട്ടു . പ്രതിയെ കോടതിയിൽ ഹാജരാക്കി.