പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇന്നലെ പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു. വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് ഒറ്റയടിക്ക് 50 രൂപയും വര്‍ധിപ്പിച്ചിരുന്നു. അടുത്ത ഏതാനും ദിവസങ്ങളില്‍ പെട്രോളിനും ഡീസലിനും ഒരു രൂപ നിരക്കില്‍ വില വര്‍ധിപ്പിക്കാനാണു സാധ്യത.
കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷ നടത്തുമെന്ന് യുജിസി ചെയര്‍മാന്‍ എം. ജഗദീഷ്‌കുമാര്‍. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാവില്ല പ്രവേശനം. അപേക്ഷിക്കാനുള്ള നടപടികള്‍ അടുത്ത മാസം ആദ്യവാരത്തോടെ ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍വകക്ഷി യോഗം വിളിച്ച സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ഹൈക്കോടതി. കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അക്കാര്യം കോടതിയില്‍ ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. കോടതി ഉത്തരവ് മറികടക്കാനാണ് സര്‍വകക്ഷി യോഗം വിളിച്ചത്. ഉത്തരവുകളോട് ഇതാണ് സമീപനമെങ്കില്‍ നവകേരളം എന്നു പറയരുതെന്നും വിമര്‍ശിച്ചു.
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഇന്നു മുതല്‍ പരീക്ഷ. ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലാണ് പരീക്ഷ.
വധഗൂഢാലോചനക്കേസില്‍ സ്വകാര്യ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സായി ശങ്കര്‍ പ്രതിയല്ല, സാക്ഷിയാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതോടെ മുന്‍കൂര്‍ ജാമ്യ ഹാര്‍ജി നിലനില്‍ക്കില്ലന്ന് കോടതി നിലപാടെടുത്തു. ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകുമെന്നു ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചു.
നടന്‍ ദിലീപിനെ ചോദ്യം ചെയ്യാന്‍ തിങ്കളാഴ്ച ഹാജരാകണമെന്ന് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കി. നാളെ ഹാജരാകണമെന്നാണ് ആദ്യം നോട്ടീസ് നല്‍കിയതെങ്കിലും ദിലീപ് അസൗകര്യം അറിയിച്ചതിനാല്‍ തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു.
ഇന്റലിജന്‍സ് ഐജി ഹര്‍ഷിത അട്ടലൂരിയെ തിരുവനന്തപുരം ക്രൈബ്രാഞ്ചിലേക്കു സ്ഥലം മാറ്റി. ട്രെയിനിംഗ് ഐജിയായ കെ സേതുരാമനെ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. ക്രൈംബ്രാഞ്ച് ഐജിയായിരുന്ന കെ.പി ഫിലിപ്പിനെ പൊലീസ് അക്കാദമി ട്രെയിനിംഗ് ഐജിയായി നിയമിച്ചു.
കൊച്ചി ഐലന്‍ഡില്‍ വന്‍ രക്തചന്ദന വേട്ട. ദുബായിലേക്കു കപ്പല്‍ മാര്‍ഗം കടത്താനിരുന്ന 2200 കിലോഗ്രാം രക്ത ചന്ദനം ഡിആര്‍ഐ പിടികൂടി. ആന്ധ്രയില്‍ നിന്ന് അനധികൃതമായി എത്തിച്ച രക്തചന്ദനം ഓയില്‍ ടാങ്കില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു നീക്കം. സര്‍ക്കാരില്‍നിന്ന് ലേലത്തിലൂടെ മാത്രമേ രക്തചന്ദന ഇടപാട് നടത്താവൂവെന്നിരിക്കെയാണ് രക്തചന്ദനം കള്ളക്കടത്ത്.
വ്യാജ രേഖകള്‍ ചമച്ച് വാഹന ഇന്‍ഷുറന്‍സ് തട്ടിയെടുത്ത കേസില്‍ 26 പേരെ പ്രതി ചേര്‍ത്തു. അഞ്ച് പൊലീസുകാരും ഒരു അഭിഭാഷകനും ഉള്‍പ്പടെയാണ് 26 പ്രതികള്‍. വിദേശത്തും തമിഴ്നാട്ടിലും നടന്ന അപകടങ്ങള്‍ പോലും തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്നെന്ന് എഫ്ഐആറുണ്ടാക്കി കോടികള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.
എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് കേരള സര്‍ക്കാരിനോ സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനത്തിനോ കൈമാറില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കെഎസ്ഐഡിസി ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യപത്രം നല്‍കിയിരിക്കേയാണ് രാജ്യസഭയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിലപാട് വ്യക്തമാക്കിയത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഹൈക്കമാന്‍ഡിനു പരാതി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ സമൂഹമാധ്യമങ്ങള്‍ വഴി അപമാനിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ആരോപിച്ച് തിരുവനന്തപുരം മുന്‍ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജു ഖാനും പരാതി നല്‍കി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
സില്‍വര്‍ ലൈന്‍ പാതയ്ക്കു ബഫര്‍ സോണ്‍ എത്രയെന്നു ദുരൂഹം. ബഫര്‍ സോണ്‍ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനം അനുവദിക്കില്ല. 10 മീറ്ററാണു ബഫര്‍സോണെന്നാണ് കെ റെയില്‍ എംഡി പറഞ്ഞത്. 30 മീറ്റര്‍ വേണമെന്നാണ് ഡിപിആറിന്റെ എക്സിക്യൂട്ടീവ് സമ്മറിയില്‍ പറയുന്നത്. എന്നാല്‍ ബഫര്‍ സോണില്ലെന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
സംസ്ഥാനത്തു കേരള വിരുദ്ധ മുന്നണി രൂപം കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പി. രാജീവ്. വികസന പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്ന് രാജീവ് കുറ്റപ്പെടുത്തി.
തൃശൂര്‍ പാലപ്പിള്ളി റബ്ബര്‍ തോട്ടത്തില്‍ കാട്ടാനക്കൂട്ടം. നാല്‍പ്പതോളം കാട്ടാനകളാണ് റബര്‍ എസ്റ്റേറ്റില്‍ ഇറങ്ങിയത്. പടക്കം പൊട്ടിച്ചും ഗുണ്ടെറിഞ്ഞും ആനകളെ കാടുകയറ്റാന്‍ ശ്രമിച്ചെങ്കിലും കൂട്ടത്തില്‍ കുട്ടികളുള്ളതിനാല്‍ പ്രദേശത്തുതന്നെ തമ്പടിച്ചിരിക്കുകയാണ്.
വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം കാണാതായ നവവരന്റെ മൃതദേഹം കായലില്‍ കണ്ടെത്തി. തൃശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന്‍ ധീരജി(37)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരോട്ടിച്ചാല്‍ പഴവള്ളം സ്വദേശി നീതുവിനെ കഴിഞ്ഞ ഞായറാഴ്ച്ചയാണ് ധീരജ് വിവാഹം കഴിച്ചത്.
തിരുവനന്തപുരം കിളിമാനൂരിലെ വ്യാപാരി മണികണ്ഠന്റെ മരണ കാരണം ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മണികണ്ഠന്റെ തലയിലും കഴുത്തിലും പൊട്ടലുണ്ട്. ഇത് അപകടത്തില്‍ സംഭവിച്ചതാകാമെന്നാണ് റിപ്പോര്‍ട്ട്. വ്യാപാരിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഇന്നലെ രാത്രിയാണ് കല്ലറ സ്വദേശി മണികണ്ഠന്‍ അപകടത്തില്‍ മരിച്ചത്.
വയനാട്ടിലെ കെന്‍സ ഹോള്‍ഡിംഗ്സ് ഗ്രൂപ്പ് പ്രവാസി നിക്ഷേപകന് 80 ലക്ഷം രൂപ തിരികെ നല്‍കണമെന്ന് സുല്‍ത്താന്‍ ബത്തേരി കോടതി ഉത്തരവിട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളെ ലയിപ്പിച്ച് ഒന്നാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഈ ബജറ്റ് സമ്മേളനത്തില്‍ തന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഡല്‍ഹിയില്‍ സ്വാധീനമുള്ള ആം ആദ്മി പാര്‍ട്ടിയെ ദുര്‍ബലമാക്കാനാണ് നിയമം പാസാക്കിയതെന്ന് ആരോപണമുണ്ട്.
ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പ്രതിപക്ഷ നേതാവാകും. കര്‍ഹാലിലെ എംഎല്‍എ സ്ഥാനം നിലനിര്‍ത്താന്‍ അഖിലേഷ്, അസംഗഢിലെ എംപി സ്ഥാനം രാജിവച്ചു.
ഉത്തരാഖണ്ഡില്‍ ബിജെപിയുടെ പുഷ്‌കര്‍ സിംഗ് ധാമി സര്‍ക്കാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
പശ്ചിമബംഗാളിലെ ഭിര്‍ഭും ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. ഭര്‍ഷാര്‍ ഗ്രാമത്തിലെ പഞ്ചായത്ത് പ്രധാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഭാധു ഷേയ്ഖ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഒരേ കുടുംബത്തിലെ ഏഴു പേര്‍ അടക്കമാണ് കൊല്ലപ്പെട്ടത്. പതിനൊന്നു പേരെ അറസ്റ്റ് ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോടു റിപ്പോര്‍ട്ട് തേടി. നടപടി ആവശ്യപ്പെട്ട് ബംഗാള്‍ ബിജെപി എംപിമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട പുലിറ്റ്‌സര്‍ പ്രൈസ് ജേതാവായ ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖിയുടെ കുടുംബം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ പരാതി നല്‍കി. 'യുദ്ധക്കുറ്റങ്ങള്‍ ചെയ്തതിന്' താലിബാന്റെ ഉന്നത നേതൃത്വത്തെ വിചാരണ ചെയ്യണമെന്നാണ് ആവശ്യം. റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫറായിരുന്ന സിദ്ദിഖി (38) കഴിഞ്ഞ വര്‍ഷം ജൂലൈ 16 ന് അഫ്ഗാനിസ്ഥാനില്‍ വച്ചാണ് കൊല്ലപ്പെട്ടത്.
രണ്ടാം ലോക മഹായുദ്ധ കാലത്തെ നാസി കൂട്ടക്കൊലകളെ അതിജീവിച്ച 96 കാരന്‍ യുക്രെയിനിലെ കാര്‍കീവില്‍ നടന്ന റഷ്യന്‍ വോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ബോറിസ് റൊമാന്‍ചെങ്കോ ആണു കൊല്ലപ്പെട്ടത്. ഹിറ്റ്ലര്‍ക്ക് പോലും സാധിക്കാത്തത് പുടിന് സാധിച്ചുവെന്ന് യുക്രൈന്‍ പ്രതിരോധ മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്തെ നാല് കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നയാളായിരുന്നു അദ്ദേഹം.
ലോകത്ത് അന്തരീക്ഷ മലിനീകരണം കൂടുതലുള്ള നൂറു നഗരങ്ങളില്‍ 63 എണ്ണവും ഇന്ത്യയില്‍. സ്വിസ് സംഘടനയായ ഐക്യു എയര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള നഗരം ഡല്‍ഹിയാണ്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
പുരുഷ ബാഡ്മിന്റണ്‍ ലോകറാങ്കിങ്ങില്‍ ആദ്യ പത്തിലിടം നേടി ഇന്ത്യയുടെ യുവതാരം ലക്ഷ്യ സെന്‍. രണ്ട് സ്ഥാനം മെച്ചപ്പെടുത്തി സെന്‍ ലോകറാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനത്തെത്തി.
ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജേസണ്‍ റോയിക്ക് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് രണ്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തി. അപകീര്‍ത്തികരമായ പെരുമാറ്റം ആരോപിച്ചാണ് മുന്‍നിര താരത്തെ വിലക്കിയത്. റോയിലെ വിലക്കാനുണ്ടായ അപകീര്‍ത്തകരമായ പെരുമാറ്റം എന്താണെന്ന് ബോര്‍ഡ് വെളിപ്പെടുത്തിയില്ല.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഇന്ത്യയിലെ പ്രശസ്തമായ ലുലു ഗ്രൂപ്പിന്റെ ഷോപ്പിംഗ് മാള്‍ ബിസിനസിനെ കൊവിഡ് പ്രതികൂലമായി ബാധിച്ചതായി റിപ്പോര്‍ട്ട്. മാളുകളുടെ 2020-21ലെ അറ്റാദായത്തില്‍ 100.5 കോടി രൂപയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ വര്‍ഷം ഇത് 21.3 കോടി രൂപയായിരുന്നു. ലുലു മാളുകളുടെ പ്രവര്‍ത്തന വരുമാനം 35 ശതമാനം ഇടിഞ്ഞ് 735 കോടി രൂപയായി. 2021 മാര്‍ച്ച് 31 വരെ പൂര്‍ണ്ണമായി പ്രവര്‍ത്തിച്ചിരുന്ന ഒരേയൊരു പ്രധാന മാള്‍ കൊച്ചിയിലായിരുന്നു. പ്രസ്തുത കാലയളവില്‍ ലുലുവിന്റെ പ്രവര്‍ത്തന വരുമാനം 34.42 ശതമാനം ഇടിഞ്ഞ് 1298.2 കോടി രൂപയില്‍ നിന്ന് 734.5 കോടി രൂപയായി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രം രാജമൗലിയുടെ ആര്‍ആര്‍ആര്‍ മാര്‍ച്ച് 25ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ജൂനിയര്‍ എന്‍ടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് കേരളത്തിലും ആരംഭിച്ചു. കേരളത്തില്‍ പ്രൊഡ്യൂസര്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്ചേഴ്സ് ആണ് വിതരണം ചെയ്യുന്നത്. ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന 'ഗോള്‍ഡ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായാണ് നയന്‍താര ചിത്രത്തില്‍ എത്തുന്നത്. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട്.
സ്ലാവിയ സെഡാന് ടയറുകള്‍ വിതരണം ചെയ്യുന്നതിനായി സ്‌കോഡ ഓട്ടോ ഇന്ത്യയുമായി സഹകരിക്കാന്‍ സിയറ്റ് ടയേഴ്സ്. മാരുതി സുസുക്കി സിയാസ് , ഹ്യുണ്ടായി വെര്‍ണ, ഹോണ്ട സിറ്റി , വരാനിരിക്കുന്ന ഫോക്‌സ്വാഗണ്‍ വിര്‍റ്റസ് എന്നിവയുടെ എതിരാളിയായ സ്‌കോഡ സ്ലാവിയയില്‍ സീറ്റ് സെക്യൂരാഡ്രൈവ് ശ്രേണിയിലുള്ള ടയറുകള്‍ ഘടിപ്പിക്കും. ആക്റ്റീവ്, ആംബിഷന്‍, സ്റ്റൈല്‍ എന്നിവ ഉള്‍പ്പെടുന്ന മൂന്ന് വേരിയന്റുകളില്‍ സ്‌കോഡ സ്ലാവിയ വാഗ്ദാനം ചെയ്യുന്നു. 1.0, 1.5 ലിറ്റര്‍ ടിഎസ്ഐ പെട്രോള്‍ എഞ്ചിനുകളാണ് സ്‌കോഡ സ്ലാവിയയ്ക്ക് കരുത്തേകുന്നത്. ആദ്യത്തേത് 114 ബിഎച്ച്പിയും 175 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന മൂന്ന് സിലിണ്ടര്‍ യൂണിറ്റാണ്, രണ്ടാമത്തേത് 148 ബിഎച്ച്പിയും 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.