തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവില വര്‍ദ്ധിപ്പിച്ചു.

പെട്രോൾ ലിറ്ററിന് 90 പൈസയും ഡീസൽ 84 പൈസയും കൂട്ടി. രണ്ട് ദിവസം കൊണ്ട് പെട്രോളിന് ഒരു രൂപ 78 പൈസയും ഡീസലിന് ഒരു രൂപ 69 പൈസയും വര്‍ദ്ധിപ്പിച്ചു. ഇന്നലെ പെട്രോളിന് 88 പൈസയും ഡീസലിന് 85 പൈസയും കൂട്ടിയിരുന്നു.ഈ വര്‍ഷം തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ ഇനി മിക്ക ദിവസവും വില വര്‍ധിക്കുമെന്നാണ് കണക്കുകള്‍. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയര്‍ത്തുന്ന രീതിയാകും കമ്പനികള്‍ സ്വീകരിക്കുക. അതിനാല്‍ ഇനിയുള്ള ദിവസങ്ങളിലും വില വര്‍ധിക്കാം.