HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

അവധി ദിവസങ്ങളില്‍ ഇടുക്കി - ചെറുതോണി ഡാമുകൾ സന്ദർശിക്കാൻ അനുമതി; കോവിഡ് - ഗ്രീന്‍ പ്രോട്ടോകോളുകൾ പാലിച്ച് മെയ് 31 വരെയാണ് അനുമതി.

   ശനി, ഞായര്‍ ഉൾപ്പെടെ  പൊതു അവധി ദിവസങ്ങളിൽ ഇടുക്കി ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാൻ അനുമതി.മെയ് 31 വരെയാണ് പ്രവേശനം.

അവധി ദിവസങ്ങളില്‍  ഇടുക്കി - ചെറുതോണി ഡാമുകൾ  സന്ദർശിക്കാൻ അനുമതി

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഗ്രീന്‍ പ്രോട്ടോകോള്‍ ഉറപ്പുവരുത്തി ഡാമിലും പരിസരത്തും മാലിന്യ സംസ്‌കരണം നടത്തുന്നതിന് മതിയായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയും, ഡാമുകളുടെ പരിസരത്ത് താല്‍ക്കാലിക ശുചിമുറി സംവിധാനങ്ങള്‍ ഒരുക്കിയും സെക്യൂരിറ്റി ഗാര്‍ഡുകളെ അധികമായി നിയമിച്ച് സിസിടിവി ക്യാമറ നിരീക്ഷണത്തിലൂടെയും, മെറ്റല്‍ ഡിറ്റക്ടറുടെ സഹായത്തോടെയുമാണ്  പ്രവേശനം.   ഇടുക്കി ജില്ലാ ഗോള്‍ഡന്‍ ജൂബിലി ആഘോഷം 2022 നോടനുബന്ധിച്ച് മെയ് 31 വരെ പൊതുജനങ്ങള്‍ക്ക്  ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് തുറന്നുകൊടുക്കുന്നതിന് അനുവാദം നല്‍കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ഇ.ബി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA