ഇടുക്കി കുടയത്തൂര്‍ അന്ധവിദ്യാലയത്തിലെ ജീവനക്കാരനായ കഞ്ഞാര്‍ സ്വദേശി രാജേഷ് ആണ് അറസ്റ്റില്‍ ആയത്.
അതേസമയം കുട്ടിയെ പീഡിപ്പിച്ച സംഭവം ഒതുക്കിത്തീര്‍ക്കാന്‍ വലിയ ഇടപെടല്‍ നടന്നതായി പറയപ്പെടുന്നു. ഫെഡറേഷന്‍ ഓഫ് ബ്ലയിന്റ് അംഗങ്ങള്‍ ഡിജിപിക്കുള്‍പ്പെടെ പരാതി നൽകിയിരുന്നു. ഇതിന്റ അടിസ്ഥാനത്തില്‍ ആണ് സ്‌കൂളിലെ വാച്ച്മാന്‍ കം സ്വീപ്പര്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തത്. സ്‌പെഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിച്ചു കൊണ്ടിരുന്ന കാഴ്ച പരിമിതയായ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ജീവനക്കാരന്‍ നിരന്തരം പീഡനത്തിന് വിധേയായിക്കിയെന്നായിരുന്നു പരാതി. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയാതിരിക്കാന്‍ കുടുംബത്തിന് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നുള്‍പ്പെടെയുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. സംഭവം ഒത്തുതീര്‍പ്പാക്കാന്‍ സ്‌കൂള്‍ മാനേജറും ഇടപെട്ടതായും ആരോപണമുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
സ്‌കൂള്‍ മാനേജറും കേരളാ ഫെഡറേഷന്‍ ഓഫ് ദി ബ്ലയിന്റ് സംസ്ഥാന പ്രസിഡന്റുമായ വര്‍ഗീസിന്റെ സുഹൃത്താണ് രാജേഷ്. ഇയാള്‍ ചെയ്ത കുറ്റകരമായ അതിക്രമം മറച്ചുവയ്ക്കാന്‍ ഹെഡ്മാസ്റ്റര്‍ ശശികുമാര്‍, വാച്ച്മാന്‍ രാജേഷ്, വനിതാ മേട്രന്‍ സിന്ധു, സ്‌കൂളിലെ മാനേജെന്റ് സബ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും പീഡനത്തിന് ഇരയായവിദ്യാര്‍ഥിനിയുടെ രക്ഷിതാക്കളെ സ്‌കൂളില്‍ വിളിച്ചുവരുത്തുകയും പീഡനവിവരം പുറത്തറിയ്ക്കാതിരിക്കാനായി ഭീക്ഷണിപ്പെടുത്തുകയും പരാതി നല്‍കാതിരിക്കാന്‍ ബന്ധുക്കള്‍ക്ക് പണം നല്‍കിയെന്നും ഫെഡറേഷന്‍ പരാതിയില്‍ പറയുന്നു.
സന്ദർശിക്കുക. www.honesty.news