ചെറുതോണി ഞാവൽ ചുവടിന് സമീപത്തായി പിക്കപ്പ് വാഹനത്തിൽ നിന്നും വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വെസ്റ്റ് ബംഗാളിലെ ഗോലാലും ബഗരാധി മജീൽ ദേവാസിസ് മജീ (20) ആണ് മരണപെട്ടത്. സംസ്ഥാനപാതയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന പശ്ചിമബംഗാൾ സ്വദേശിയാണ് അപകടത്തിൽപെട്ടത്. റോഡ് നിർമാണ പ്രവർത്തനങ്ങൾക്കായി ജോലി സ്ഥലത്തേക്ക് പോകുമ്പോളാണ് അപകടമുണ്ടായത്. ഇയാൾ സഞ്ചരിച്ചിരുന്ന പിക്കപ്പിന്റെ ഡോർ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |