സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് മകന്‍ പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി.
അടിമാലി ഇരുമ്പുപാലത്തിനു സമീപം പഴമ്പിള്ളിച്ചാലിൽ ഇന്നലെ വൈകിട്ടാണ് ആക്രമണം നടന്നത്. പരിക്കേറ്റ പടയറ വീട്ടിൽ ചന്ദ്രസേനനെ (60) അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുള്ളത് .ആക്രമണത്തിനുള്ള കാരണം സ്വത്ത് തർക്കമെന്നാണ് പ്രാഥമീക വിവരം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.