ചെറുതോണിക്കു സമീപം വെള്ളത്തിൽ വീണു മരണപ്പെട്ട കുഞ്ഞിന്റെ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയായില്ല. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ വൈകിയതിനാലാണ് ഇന്ന് പോസ്റ്റ്മോർട്ടം നടത്താൻ സാധിക്കാതെ പോയത്.
പതിനൊന്ന് മണിക്ക് മരണപ്പെട്ട കുട്ടിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത് നാലു മണിക്ക് ശേഷമാണ്. എന്നാൽ മറ്റൊരു പോസ്റ്റ്മോട്ടം ഉണ്ടായിരുന്നതിനാലും അഞ്ചുമണിക്ക് ശേഷം പോസ്റ്റ്മോർട്ട നടപടികൾ നടത്താൻ സാധിക്കാത്തതിനാലും കുട്ടിയുടെ പോസ്റ്റ്മോർട്ടം നാളത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം ഇന്ന് പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി കുഞ്ഞിനെ വീട്ടിൽ എത്തിക്കുമെന്നാണ് മാതാപിതാക്കളും അയൽവാസികളും കരുതിയത്. അവസാനമായി ഒരു രാത്രി കൂടി പൊന്നോമനയെ തങ്ങളുടെ അടുത്ത് വേണമെന്ന മാതാപിതാക്കളുടെ ആവശ്യത്തിന് ഒരു വിലയും ലഭിച്ചില്ല.
 |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
എന്നാൽ പോലീസ് നൽകുന്ന വിശദീകരണം കാലവർഷത്തോടനുബന്ധിച്ച് രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മോക്ഡ്രിൽ പങ്കെടുക്കാനായി പോയതിനാലാണ് വൈകിയെന്നാണ്. എന്നാൽ അഡീഷണൽ എസ്ഐമാർ സ്റ്റേഷനിൽ ഉണ്ടായിരുന്നിട്ടും ചുമതല നൽകാതെ ഇത്തരത്തിൽ ദാരുണ മരണം സംഭവിച്ച കുട്ടിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാകാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. സ്ഥലം സി ഐ അവധിയിലായിരുന്നു. ജനപ്രതിനിധികൾ അടക്കം പോലീസ് സ്‌റ്റേഷനിൽ എത്തിയിട്ടും പോലീസ് വിഷയത്തിൽ ഇടപെട്ടില്ല. കുട്ടിയുടെ മാതാപിതാക്കളുടെ കണ്ണീരിന് ജനകീയ പോലീസ് പുല്ലു വില പോലും കൽപ്പിച്ചില്ല എന്നാണ് വിവരം.
 |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
ഇന്ന് രാവിലെ പതിനൊന്നുമണിയോടുകൂടി മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്. തുടർന്ന് സമീപത്തെ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്നവരും അയൽവാസികളും നടത്തിയ തിരച്ചിലിലാണ് കുട്ടി സമീപത്തെ കുളത്തിൽ വീണു കിടക്കുന്നതായി കാണപ്പെട്ടത്. ഉടൻതന്നെ കുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.