ഇന്ന് രാവിലെയാണ് ഗാന്ധിനഗർ സ്വദേശിയുടെ മകന്റെ സൈക്കിൾ ചെറുതോണി ടൗണിൽ നിന്ന് മോഷണം പോയത്.
ടൗണിൽ കുട്ടി കരഞ്ഞു കൊണ്ട് നിൽക്കുന്നത് കണ്ട് ജനമൈത്രി പോലീസിലെ ഉദ്യോഗസ്ഥൻ കുട്ടിയെ കാണുകയും വിവരങ്ങൾ തിരക്കുകയും ചെയ്തപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പോലീസ് നടത്തിയ പരിശോധനയിൽ ടൗണിന് സമീപത്തെ ആക്രി കടയിൽ നിന്നും സൈക്കിൾ കണ്ടെത്തി. ഉടൻ തന്നെ സൈക്കിൾ കുട്ടിക്ക് പോലീസ് വിട്ടുനൽകി. എറണാകുളം സ്വദേശിയായ മോഷ്ടാവ് ആണ് സൈക്കിൾ കടത്തി കൊണ്ടു പോയത് എന്ന് പോലീസ് കണ്ടെത്തി.
പോലീസ് എത്തുന്നതറിഞ്ഞ് ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. ചെറുതോണിയിലെ സ്ഥിരം മദ്യപാനിയും നാട്ടുകാർക്ക് ശല്യവും ആയി മാറിയ മനോഹരൻ എന്ന വ്യക്തിയുടെ സുഹൃത്താണ് ഇയാൾ എന്നാണ് പോലീസിന് കിട്ടിയ വിവരം. ചെറുതോണി സ്വദേശിയായ ഇലക്ട്രീഷ്യന്റെ ഇരുചക്രവാഹനത്തിൽ സൂക്ഷിച്ചിരുന്ന പണിയായുധങ്ങൾ ഇയാൾ തന്നെ മോഷ്ടിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഉടൻതന്നെ പ്രതിയെ പിടികൂടും എന്നാണ് പോലീസ് ഭാഷ്യം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ്