കൊവിഡ് പോസിറ്റീവായാൽ ജീവനക്കാർക്ക് ഇനി ഏഴ് ദിവസം വർക്ക് ഫ്രം ഹോം.
വർക്ക് ഫ്രം ഹോം സൗകര്യം ലഭ്യമല്ലാത്തവർക്ക് അഞ്ച് ദിവസം സ്പെഷ്യൽ ലീവ് ലഭിക്കും ഇതുവരെ കൊവിഡ് പോസിറ്റീവ് ആയാൽ ജീവനക്കാർക്ക് ഏഴ് ദിവസം സ്പെഷ്യൽ ലീവ് ആയിരുന്നു അനുവദിച്ചിരുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പുതുക്കി സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ് മാറ്റങ്ങൾ വ്യക്തമാക്കിയത്. അഞ്ച് ദിവസം കഴിഞ്ഞ് ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാൽ കൊവിഡ് പ്രോട്ടോകോളുകൾ പാലിച്ച് ഓഫീസിൽ ഹാജരാവണം. കൊവിഡ് നെഗറ്റീവ് ആയില്ലെങ്കിൽ രണ്ട് ദിവസത്തേക്ക് കൂടി മറ്റ് എലിജിബിൾ ലീവ് എടുക്കാം. സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഭേദഗതി ബാധകമാണ്.