HONESTY NEWS ADS

കളമശേരിയില്‍ മണ്ണിടിഞ്ഞ് അപകടം; തൊഴിലാളികള്‍ മണ്ണിനടിയില്‍... രക്ഷാപ്രവര്‍ത്തനം തുടരുന്നു.

 കൊച്ചി കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ മണ്ണിടിഞ്ഞ് അപകടം. നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

അഞ്ച് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. എട്ട് പേരാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. മൂന്ന് പേരെ പുറത്തെടുത്തു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയാണ്. മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശമായിരുന്നില്ല ഇതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എങ്ങനെയാണ് അപകടമുണ്ടായതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

 സന്ദർശിക്കുക.  www.honesty.news

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS