മൂന്നാർ എസ്റ്റേറ്റ് ലയത്തില്‍ തീ പടര്‍ന്ന് നാല് വീടുകള്‍ പൂർണ്ണമായും കത്തി നശിച്ചു. കണ്ണന്‍ ദേവന്‍ കമ്പനി ചെണ്ടുവര എസ്റ്റേറ്റ് പി ആര്‍ ഡിവിഷനില്‍ തൊഴിലാളികള്‍ താമസിക്കുന്ന എട്ട് മുറി ലയത്തിലാണ് തീ പടര്‍ന്നത്.
രാവിലെ ഒമ്പതരയോട് കൂടെയാണ് തീപടർന്നത്. അപകടത്തെത്തുടർന്ന് വീട് പൂർണമായും കത്തിയമർന്നു. പൂർണ്ണമായി നശിച്ചെങ്കിലും ആളപായമില്ല. അപകടസമയത്ത് എല്ലാവരും വീടിനുള്ളിൽ ഉണ്ടായിരുന്നു. തീ പടരുന്നത് കണ്ടു പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വൻ അപകടമാണ് ഒഴിവായത്. സമീപ ലയങ്ങളിൽ താമസിക്കുന്നവർ എത്തി വെള്ളം ഒഴിച്ച് തീ നിയന്ത്രണവിധേയമാക്കി. തുടർന്ന് മൂന്നാറിൽ നിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി തീ പൂർണ്ണമായി അണക്കുകയായിരുന്നു. നാലു വീടുകളിലെയും നിരവധി രേഖകളും വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.