ഇടുക്കി സേനാപതിയിൽ ജ്യേഷ്ഠനെ വെടിവച്ച സംഭവത്തിൽ അനുജൻ പിടിയിൽ.
മാവറസിറ്റി സ്വദേശി സാന്റോയാണ് പിടിയിലായത്. തൃശ്ശൂരിൽ നിന്നാണ് ഇയാളെ ഉടുമ്പഞ്ചോല പൊലീസ് കസ്റ്റഡിയിലെടുത്തത്. ജ്യേഷ്ഠൻ സിബിയെ എയർഗൺ ഉപയോഗിച്ചാണ് ഇയാൾ വെടിവച്ചത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം വെടിവയ്പ്പിൽ കലാശിക്കുകയായിരുന്നു. വെടിയേറ്റ സിബിയെ നാട്ടുകാർ അടിമാലിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായ ഇദ്ദേഹം അപകടനില തരണം ചെയ്തു.
സുഹൃത്തിനെ ചൊല്ലിയുണ്ടായ വാക്ക് തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചത്. തർക്കം രൂക്ഷമായതോടെയാണ് ജേഷ്ഠ സഹോദരനായ മാങ്കുളം കുരിശുപാറ സ്വദേശി സിബി ജോർജിന് നേരെ അനിയൻ സാന്റോ വെടിവെച്ചത്. സഹോദരങ്ങളായ സിബിയും സാന്റോയും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും തുടർന്ന് സാന്റോ സിബിക്ക് നേരെ എയർ ഗൺ ഉപയോഗിച്ച് വെടിവെയ്ക്കുകയുമായിരുന്നു. സിബിയുടെ കഴുത്തിന് നേരെ മൂന്ന് തവണയാണ് സാന്റോ വെടിവെച്ചത്. തുടർന്ന് അവശനിലയിലായ സിബിയെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |