HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

പാമ്പാടിയില്‍ നിന്നും കാണാതായ പിതാവും മകളും സഞ്ചരിച്ചിരുന്ന ബൈക്ക് കല്ലാറുകുട്ടിയില്‍ കണ്ടെത്തി; ഡാമിൽ രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു.

പാമ്പാടിയിൽ നിന്നും കാണാതായ പിതാവും മകളും സഞ്ചരിച്ചിരുന്ന ബൈക്ക് കല്ലാറുകുട്ടിയിൽ കണ്ടെത്തി.ഇതേത്തുടർന്നാണ് പോലീസ് ഡാമിൽ തിരച്ചില് ആരംഭിച്ചത്.

 

 കോട്ടയം പാമ്പാടി ചെമ്പൻകുഴിയിലെ വീട്ടിൽ നിന്നും കാണാതായ കരുവിക്കാട്ടിൽ ബിനീഷിനെയും മകൾ പാർവ്വതിയെയും കണ്ടെത്തുന്നതിനാണ് കല്ലാറുകുട്ടിയിലും പരിസരപ്രദേശങ്ങളിലും പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുള്ളത്. കല്ലാറുകൂട്ടി പാലത്തിനടുത്തുനിന്നാണ് ബൈക്ക് കണ്ടെത്തിയിട്ടുള്ളത്. ഇന്നലെ രാത്രി 8 മണിയോടടുത്താണ് ബൈക്ക് കണ്ടെത്തിയത്. പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിലാണ് തിരച്ചില് ആരംഭിച്ചിരിക്കുന്നത്. 

ബിനീഷ് മരപ്പണിക്കാരനും പാർവ്വതി പ്ലസ് വൺ വിദ്യാർത്ഥിനിയുമാണ്. ഇന്നലെ രാവിലെ 11.30 തോടെ ഇവരെ കാണാതാവുകയായിരുന്നു. വൈകുന്നേരം വരെ വീട്ടുകാർ പല സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്തെനായില്ല. തുടർന്നാണ് ബന്ധു ബിജു പാമ്പാടി സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചത് . പോലീസ് ബിനീഷിന്റെ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അടിമാലിക്ക് അടുത്ത് ഇവർ എത്തിയതായി ബോദ്ധ്യപ്പെട്ടു. പാമ്പാടി പോലീസ് ഈ വിവരം അടിമാലി പോലീസിന് കൈമാറി.രാത്രി അടിമാലി പോലീസ് നടത്തിയ തിരച്ചിലിലാണ് ബൈക്ക് കണ്ടെത്തിയത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

 സന്ദർശിക്കുക.  www.honesty.news


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA